Your Image Description Your Image Description

ഡൽഹി: ടോക്കിയോ ഒളിമ്പിക്സ് വെങ്കലമെഡൽ ജേതാവായ ഗുസ്തിതാരം ബജ്രംഗ് പൂനിയക്ക് നാലുവർഷം വിലക്ക്. ദേശീയ ഉത്തേജകവിരുദ്ധ ഏജൻസി (നാഡ) ആണ് വിലക്കേർപ്പെടുത്തിയത്.ഉ​ത്തേ​ജ​ക പ​രി​ശോ​ധ​ന​ക്ക് വി​സ​മ്മ​തി​ച്ച​തി​നും പ​രി​ശോ​ധ​ന​ക്ക് സാ​മ്പി​ൾ ന​ൽ​കാ​തി​രു​ന്ന​തി​നു​മാ​ണ് താ​ര​ത്തി​നെ വി​ല​ക്കി​യ​ത്.

വി​ല​ക്ക് ല​ഭി​ച്ച​തോ​ടെ 4 വ​ർ​ഷ​ത്തി​നി​ട​യി​ൽ ഗു​സ്തി മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​വാ​നോ പ​രി​ശീ​ല​ക​ൻ ആ​കാ​നാ​കാ​നോ പു​നി​യ​ക്ക് ക​ഴി​യി​ല്ല. ഏപ്രിൽ 23 മുതൽ നാലുവർഷത്തേക്കാണ് വിലക്ക്.

ലാവധികഴിഞ്ഞ കിറ്റുകൾ പരിശോധനയ്ക്ക് നൽകിയതിനാലാണ് സാംപിൾ നൽകാതിരുന്നതെന്ന് പൂനിയ അറിയിച്ചിരുന്നു. പരിശോധനയ്ക്ക് തയ്യാറാണെന്നും കിറ്റുകളിൽ വ്യക്തതവേണമെന്നുമാണ് പൂനിയ നാഡയെ അറിയിച്ചത്.

മാ​ർ​ച്ച്‌ പ​ത്തി​നാ​ണ് നാ​ഡ​യു​ടെ പ​രി​ശോ​ധ​ന​യ്ക്ക് പൂ​നി​യ വി​സ​മ്മ​തി​ച്ച​ത്. ഏ​പ്രി​ൽ 23 മു​ത​ൽ 4 വ​ർ​ഷ​ത്തേ​ക്കാ​ണ് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​തെ​ന്ന് ‘നാ​ഡ’ അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *