Your Image Description Your Image Description

എടത്വ: തലവടി ഗ്രാമപഞ്ചായത്ത് 12-ാം വാർഡിൽ സാൽവേഷൻ ആർമി പള്ളി – പൊയ്യാലുമാലിൽപ്പടി റോഡിന്റെ ശോച്യാവസ്ഥ മൂലം കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം മരണമടഞ്ഞ തലവടി ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡില്‍ ആനപ്രമ്പാല്‍ തെക്ക് മണക്കളത്തിൽ മനോജിന്റെ ഭാര്യ സുനി മോളുടെ (44)മൃതദേഹം ചുമന്നത് മുക്കാൽ കിലോ മീറ്റർ.

ഈ റോഡിൻ്റെ ഇരുവശത്തായി 30ലധികം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. എഴുന്നേറ്റ് നടക്കാൻ സാധിക്കാത്ത ശരീരം തളർന്ന ഭിന്നശേഷിക്കാരനായ യുവാവ് , അരയ്ക്ക് താഴെ വെച്ച് ചലന ശേഷി നഷ്ടപ്പെട്ട യുവതി ഉൾപ്പെടെ കിടപ്പു രോഗികളുടെ ഭവനങ്ങളും ഈ ഭാഗത്തുണ്ട്.

വെള്ളപ്പൊക്കമുണ്ടായാൽ ‘പ്രധാനമന്ത്രി ഗ്രാമീണ സഡക്ക് യോജന ‘ പദ്ധതി പ്രകാരം നിർമ്മിച്ച പാരേത്തോട് വട്ടടി റോഡിൽ പോലും എത്താൻ പറ്റാത്ത അവസ്ഥ മൂലം ഈ പ്രദേശം ഒറ്റപ്പെടുകയാണ്.കഴിഞ്ഞ വർഷം ക്ഷേത്രത്തിലെ നോട്ടീസ് വിതരണം ചെയ്യുന്നതിനിടയിൽ ഈ വഴിയിൽ കുഴഞ്ഞ് വീണ കർഷക തൊഴിലാളിയായ തലവടി കൊച്ചുപുരയ്ക്കൽ രാജു ദാമോദരനെ (55) ആശുപത്രിയിലെത്തിക്കാൻ വൈകിയതിനെ തുടർന്നു മരണപ്പെട്ടു. ആംബുലൻസ് എത്തിയെങ്കിലും നാട്ടുകാർ സ്ട്രെച്ചറിൽ 700 മീറ്റർ കിടത്തിയാണ് ആംബുലൻസിൽ രോഗിയെ എത്തിച്ചത്.

ഈ റോഡിൽ ചെറിയ മഴ ഉണ്ടായാലും വെള്ളം കെട്ടി കിടന്ന് ചെളിയാകുകയാണ്.ഈ റോഡിൽ വഴിവിളക്കുകൾ പോലും ഇല്ല. മഴക്കാലത്ത് സൈക്കിളിൽ പോലും വിദ്യാർത്ഥികൾക്ക് സ്കൂളിൽ പോകാൻ പറ്റാത്ത വിധം ബുദ്ധിമുട്ട് ആണ് അനുഭവിക്കുന്നത്. വെള്ളപൊക്ക സമയത്ത് ഈ പ്രദേശം പൂർണ്ണമായും ഒറ്റപ്പെട്ട അവസ്ഥയാണ്.വെള്ളപൊക്ക സമയത്ത് ചില ഭാഗങ്ങളിൽ 4 അടിയോളം ഉയരത്തിൽ വെള്ളമുണ്ടാകും.എല്ലാ വീടുകളിലും വാഹനമുണ്ടെങ്കിലും വെള്ളപൊക്ക സമയത്ത് പ്രദേശം ഒറ്റപെടുകയാണ്.കൂടാതെ വേനൽക്കാലത്തും വെള്ളപ്പൊക്ക സമയത്തും രൂക്ഷമായ ശുദ്ധജല ക്ഷാമവും ആണ്.

റോഡിൻ്റെ തുടക്ക ഭാഗത്ത് 200 മീറ്ററോളം നീളത്തിൽ 3 മീറ്ററിലധികം വീതി ഉണ്ടെങ്കിലും വീതി കുറഞ്ഞ കലുങ്ക് ഉള്ളതിനാൽ ഒരു ഓട്ടോറിക്ഷയിൽ പോലും ഇതുവഴി രോഗികളെയും കൊണ്ട് പ്രധാന റോഡിൽ എത്തുവാൻ സാധ്യമല്ല.

പൊതു പ്രവർത്തകൻ ഡോ.ജോൺസൺ വി.ഇടിക്കുള നല്കിയ നിവേദനത്തെ തുടർന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം ബീനാകുമാരി, ജില്ലാ പ്രിൻസിപ്പൾ ജഡ്ജി ചെയർമാനായ ഡിസ്ടിക്ട് ലീഗൽ സർവ്വീസസ് അതോറിറ്റിയുടെ സെക്രട്ടറി സബ് ജഡ്ജ് പ്രമോദ് മുരളി, തുടങ്ങിയവര്‍ സ്ഥലം സന്ദർശിക്കുകയും റോഡ് സഞ്ചാരയോഗ്യമാക്കുന്ന തിന് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയെങ്കിലും ദുരിതത്തിന് പരിഹാരമായില്ല

Leave a Reply

Your email address will not be published. Required fields are marked *