Your Image Description Your Image Description

പാലക്കാട് : പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ തോൽ‌വിയിൽ ധാർമ്മിക ഉത്തവാദിത്വം പ്രസിഡന്റായ തനിക്കാണെന്ന് കെ സുരേന്ദ്രൻ. കുറെ ആളുകൾ സ്തുതിക്കുമ്പോൾ പൊങ്ങാനും നിന്ദിക്കുമ്പോൾ താഴാനും ഉള്ളതല്ല തങ്ങളുടെ നിലപാട് കെ സുരേന്ദ്രൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

കെ സുരേന്ദ്രന്റെ പ്രതികരണം….

സംസ്ഥാന അധ്യക്ഷനെന്ന നിലയിൽ പരാജയത്തിന്റെ ഉത്തരവാദിത്തം കേൾക്കാൻ വിധിക്കപ്പെട്ടയാണ് ഞാൻ. അതിൽ തനിക്ക് ഒരു പരാതിയും ഇല്ല. ഒരു ടീമിനെ നയിക്കുമ്പോൾ വിജയങ്ങൾ ഉണ്ടായാലും പരാജയം ഉണ്ടായാലും സമചിത്തതയോടുകൂടി അതിനെ നേരിടുക എന്നത് മാത്രമാണ് വഴി.കുറെ ആളുകൾ സ്തുതിക്കുമ്പോൾ പൊങ്ങാനും നിന്ദിക്കുമ്പോൾ താഴാനും ഉള്ളതല്ല തങ്ങളുടെ നിലപാട്.

തന്റെ അധ്യക്ഷ സ്ഥാനം ഇപ്പോൾ ഒഴിയണോ കാലാവധി തികയ്ക്കണോ എന്നകാര്യം കേന്ദ്ര നേതൃത്വം തീരുമാനിക്കും. വ്യക്തിപരമായ താൽപ്പര്യം സ്ഥാനമാറ്റത്തിൽ ഇല്ല. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഓഡിറ്റ് ചെയ്യപ്പെടുക തന്നെ ചെയ്യും താൻ ശെരിയായ രീതിയിലല്ല പ്രവർത്തിച്ചതെന്ന് ബോധ്യം ഉണ്ടെങ്കിൽ ഓഡിറ്റിന് വിധേയനാക്കും. താൻ നിൽക്കണോ പോണോ എന്നത് കേന്ദ്രം തീരുമാനിക്കും അതിന് യാതൊരു തടസവും തന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല.

Leave a Reply

Your email address will not be published. Required fields are marked *