Your Image Description Your Image Description

ശബരിമലയിൽ മരച്ചില്ല വീണ് 29 വയസ്സുകാരനായ സഞ്ചുവെന്ന തീർത്ഥാടകന് പരിക്കേറ്റു. ചന്ദ്രാനന്ദൻ റോഡ് വഴി സന്നിധാനത്തേക്ക് പോകുമ്പോൾ മരക്കൊമ്പ് തലയിൽ വീഴുകയായിരുന്നു. തലയ്ക്ക് സാരമായ പരിക്കുണ്ടെന്ന് പൊലീസ് അറിയിച്ചു.

പമ്പ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു.

സന്നിധാനത്ത് നടവരുമാനം കൂടി

നടതുറന്ന് 9 ദിവസം പൂർത്തിയാകുമ്പോൾ കഴിഞ്ഞ വർഷത്തെക്കാള്‍ 3,03,501 തീർത്ഥാടകരാണ് അധികമായി എത്തിയത്. വരുമാനത്തിൽ 13,33,79,701 രൂപയുടെ വർദ്ധനയുമുണ്ടായെന്ന് ദേവസ്വം ബോർഡ് പി.എസ്.പ്രശാന്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. എത്രത്തോളം തീർത്ഥാടകർ എത്തിയാലും സ്പോർട്ട് ബുക്കിംഗ് വഴി ദർശനം നടത്താനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ദേവസ്വം ബോർഡിന്റെ കാലദൈർഘ്യം കുറവായതിനാൽ പല വികസന പ്രവർത്തനങ്ങളും പൂർത്തിയാക്കുന്നതിൽ തടസ്സമുണ്ടെന്നും പി എസ് പ്രശാന്ത് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *