Your Image Description Your Image Description

“ബിർള ഓപസ് പെയിന്‍റ്സ് അതിന്‍റെ ശേഷി 866 എം.എൽ.പി.എ. ലേക്ക് ഉയർത്തി, സ്ഥാപിത ശേഷിയുടെ അടിസ്ഥാനത്തിൽ അലങ്കാര പെയിൻ്റ് രംഗത്തെ രണ്ടാമത്തെ ഏറ്റവും വലുത് എന്ന സ്ഥാനത്തേക്ക് കുതിച്ചിരിക്കുന്നു.” 

ഗ്രാസിം ഇൻഡസ്ട്രീസ് ലിമിറ്റഡിന്‍റെ ഡിവിഷനായ ബിർള ഓപസ് പെയിൻ്റ്‌സിന്‍റെ നാലാമത്തെ പ്ലാൻ്റ് മൈസൂരിലെ ചാമരാജ് നഗറിൽ ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗലം ബിർള അനാച്ഛാദനം ചെയ്തു. പൂർണമായും ഓട്ടോമേറ്റഡായ ഈ ഇൻ്റഗ്രേറ്റഡ് പെയിൻ്റ് പ്ലാൻ്റ് ഇന്ന് അതിന്‍റെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപ്പാദനം ആരംഭിച്ചു, ഇത് കമ്പനിയുടെ ഉൽപ്പാദന ശേഷി 866 എം.എൽ.പി.എ. (ദശലക്ഷം ലിറ്റർ പ്രതിവർഷം) ആയി ഉയർത്തുകയും ബിർള ഓപസ് പെയിന്‍റ്സ് സ്ഥാപിത ശേഷിയുടെ അടിസ്ഥാനത്തിൽ അലങ്കാര പെയിൻ്റ് രംഗത്തെ രണ്ടാമത്തെ ഏറ്റവും വലുത് എന്ന സ്ഥാനത്ത് എത്തുകയും ചെയ്തിരിക്കുന്നു.

“ഞങ്ങളുടെ പെയിൻ്റ് ബിസിനസ്സ് ഒരു പുതിയ ഇന്ത്യയെ, ആത്മവിശ്വാസവും അഭിലാഷവുമുള്ള ഇന്ത്യയെക്കുറിച്ചാണ് സംസാരിക്കുന്നത്. ഞങ്ങളുടെ അഭിലാഷങ്ങൾ ധീരവും ആത്മവിശ്വാസമുള്ളതുമായ ഇന്ത്യയുടെ ഈ ആത്മാവിനെ ഉൾക്കൊള്ളുന്നു. ഞങ്ങൾ വ്യവസായത്തെ പുനർനിർവചിക്കാൻ ലക്ഷ്യമിടുന്ന വേളയിൽ ഈ വർഷമാദ്യം ബിർള ഓപസ് പെയിൻ്റ്‌സിന്‍റെ സമാരംഭം ഇന്ത്യൻ പെയിൻ്റ് വ്യവസായത്തിൽ കേന്ദ്രസ്ഥാനീയമായ ഒരു നിമിഷം അടയാളപ്പെടുത്തിയിരിക്കുന്നു. ഇതുവരെയുള്ള പ്രഭാവപൂർണമായ യാത്രയിലൂടെ ആസൂത്രണത്തിന് അനുസൃതമായി ബിസിനസ്സ് പുരോഗമിക്കുകയും, പൂർണ്ണമായ പ്രവർത്തനങ്ങളുടെ ആദ്യ 3 വർഷത്തിനുള്ളിൽ 10,000 കോടി രൂപയുടെ വരുമാന ലക്ഷ്യത്തിലെത്താനുള്ള പാതയിലായിരിക്കുകയും ചെയ്യുന്നു.” – ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗലം ബിർള പറഞ്ഞു.

“ദക്ഷിണ മേഖലയുടെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ പ്രത്യേകമായി നിറവേറ്റുന്നതിനായി, ചാമരാജ്നഗറിലെ ഞങ്ങളുടെ നാലാമത്തെ അത്യാധുനിക ഉൽപ്പാദന കേന്ദ്രം ഞങ്ങളുടെ വളർച്ചാ തന്ത്രത്തെ പിന്തുണയ്ക്കുന്നു. ഈ പുതിയ കേന്ദ്രം ഉപഭോക്താക്കൾക്ക് ഉയർന്ന പ്രതികരണശേഷിയോടെ ഗുണമേന്മയുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും നൽകാൻ ഞങ്ങളെ സഹായിക്കും. അത് അലങ്കാര പെയിൻ്റ് വ്യവസായത്തിൽ മുൻനിരയിലായിരിക്കാനുള്ള ഞങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധതയെ അടിവരയിടുകയും ചെയ്യുന്നു.” – അദ്ദേഹം കൂട്ടിച്ചേർത്തു.

230 എം.എൽ.പി.എ ശേഷിയുള്ള ചാമരാജ്നഗർ പ്ലാൻ്റിൽ ജലത്തെ അടിസ്ഥാനമാക്കിയുള്ള പെയിൻ്റുകൾ, ഇനാമൽ പെയിൻ്റുകൾ, വുഡ് ഫിനിഷ് പെയിൻ്റുകൾ എന്നിവ നിർമ്മിക്കും. ജലാധിഷ്ഠിത പെയിൻ്റുകൾ, ബിർള ഓപസ് ആഡംബര ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് പെയിൻ്റ് ചെയ്യുമ്പോൾ, മൾട്ടി സ്റ്റെയിൻ പ്രതിരോധം, മികച്ച അഴുക്ക് പ്രതിരോധം, വിടവ് നികത്താനുള്ള ശേഷി, ഉയർന്ന സ്‌ക്രബ് പ്രതിരോധം എന്നിവ പോലുള്ള നൂതനമായ പെയിൻ്റ് സവിശേഷതകൾ നൽകാൻ കമ്പനിയെ സഹായിക്കുന്ന അതുല്യമായ പോളിമർ സിന്തസിസ് പ്രക്രിയയിലൂടെ ഇൻ-ഹൗസായി നിർമ്മിച്ച നൂതന എമൽഷനുകൾ പ്രധാന അസംസ്കൃത വസ്തുവായി ഉപയോഗിക്കും. സോൾവെൻ്റ് അധിഷ്ഠിത പെയിൻ്റുകൾ, ഉയർന്ന നാശ പ്രതിരോധം, മികച്ച ഈട്നില്പ്, വേഗത്തിലുള്ള ഉണക്കൽ, മികച്ച തിളക്കം എന്നിവയ്ക്കായി മികച്ച ഡിസൈനർ തന്മാത്രകളുള്ള ഇൻഹൗസ് റെസിനുകൾ ഉപയോഗിക്കും. സീറോ ലിക്വിഡ് ഡിസ്ചാർജിനാൽ പൂർണ്ണമായും സുസ്ഥിരമായ പ്ലാൻ്റ്, മിന്നൽ വേഗതയിൽ വിതരണ ശൃംഖല കൈകാര്യം ചെയ്യുന്നതിനുള്ള നാലാം തലമുറ നിർമ്മാണ സാങ്കേതികവിദ്യയും സജ്ജമാക്കിയിരിക്കുന്നു.

10,000 കോടി രൂപ മുൻകൂർ മുതൽമുടക്കിൽ മൊത്തം 1,332 എംഎൽപിഎ ശേഷിയുള്ള ആറ് തന്ത്രപ്രധാനമായ നിർമ്മാണ പ്ലാൻ്റുകൾ സ്ഥാപിക്കാനുള്ള പദ്ധതികൾ ബിർള ഓപസ് പെയിന്‍റ്സ് മുമ്പ് രൂപപ്പെടുത്തിയിരുന്നു. പെയിന്‍റ്സ് ബിസിനസ്സിന് ഇതിനകം തന്നെ പദ്ധതിച്ചെലവായി മൊത്തം 8,470 കോടി രൂപ (മൊത്തം പദ്ധതിച്ചെലവിന്‍റെ 85%) ചെലവഴിച്ചിട്ടുണ്ട്. നിലവിൽ, 866 എംഎൽപിഎ സംഭാവന ചെയ്യുന്ന നാല് പ്ലാൻ്റുകൾ പ്രവർത്തനക്ഷമമാണ്. ശേഷിക്കുന്ന രണ്ടെണ്ണത്തിൽ, പൂനെയ്ക്കടുത്തുള്ള മഹദ് പ്ലാൻ്റ് പരീക്ഷണ ഉൽപാദനത്തിലേക്ക് പ്രവേശിച്ചു, അതേസമയം കൊൽക്കത്തക്കടുത്തുള്ള ഖരഗ്പൂർ പ്ലാൻ്റ് ആസൂത്രണം ചെയ്തതുപോലെ പുരോഗമിക്കുകയും ചെയ്യുന്നു.

“ബിർള ഓപസ് പെയിന്‍റ്സ് അതിന്‍റെ വളർച്ചാ യാത്രയുടെ ഭാഗമായി ദ്രുതഗതിയിലുള്ള മുന്നേറ്റം തുടരുകയാണ്. പാനിപ്പത്ത്, ലുധിയാന, ചെയ്യാർ, ചാമരാജ്‌നഗർ എന്നിവിടങ്ങളിൽ ഞങ്ങളുടെ 6 അത്യാധുനിക, പൂർണ്ണ ഓട്ടോമേറ്റഡ് നിർമ്മാണ പ്ലാൻ്റുകളിൽ 4 എണ്ണം ഇപ്പോൾ പ്രവർത്തിക്കുന്നതിനാൽ, ഉയർന്ന വിതരണ ശേഷിയോടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റാനാവുന്ന മികച്ച നിലയിലാണ് ഞങ്ങൾ. ഞങ്ങളുടെ നാലാമത്തെ പ്ലാൻ്റിന്‍റെ ഉദ്ഘാടനം പുരോഗതിയോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുന്ന ഒരു പ്രധാന നാഴികക്കല്ലായി അടയാളപ്പെടുത്തുന്നു.” – ആദിത്യ ബിർള ഗ്രൂപ്പ് ഡയറക്ടർ ഹിമാൻഷു കപാനിയ പറഞ്ഞു,

സമാരംഭത്തിന്‍റെ സമയത്ത്, ബിർള ഓപസ് പെയിന്‍റ്സ് ജല അധിഷ്ഠിത പെയിൻ്റുകൾ, ഇനാമൽ പെയിൻ്റ്, വുഡ് ഫിനിഷുകൾ, വാട്ടർപ്രൂഫിംഗ്, വാൾപേപ്പർ എന്നിവയിലുടനീളം 145+ ഉൽപ്പന്നങ്ങളും 1,200 എസ്.കെ.യു.കളും ഉള്ള ഏറ്റവും വിശാലമായ ഉൽപ്പന്ന ശ്രേണി വാഗ്ദാനം ചെയ്തിരുന്നു. 2024 സെപ്തംബർ അവസാനത്തോടെ, 900-ലധികം എസ്.കെ.യു.കളോടെ, ആസൂത്രണം ചെയ്ത 145+ ഉൽപ്പന്നങ്ങളിൽ 129 ഉൽപ്പന്നങ്ങൾ കമ്പനി ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. ചാമരാജ്‌നഗർ പ്ലാൻ്റിന്‍റെ സമാരംഭം, വിപണിയെ മികച്ച രീതിയിൽ സേവിക്കുന്നതിന് ലോജിസ്റ്റിക് ചെലവ് കുറയ്ക്കാൻ സഹായിക്കുന്നതിനു പുറമേ, ഇന്ത്യൻ പി.യു. വുഡ് ഫിനിഷ്, പ്രത്യേക ഫാക്ടറി നിർമ്മിത ഇനാമൽ ഷേഡുകൾ എന്നിവയോടെ ബിർള ഓപസ് പെയിൻ്റ്‌സിന്‍റെ ഉൽപന്ന പോർട്ട്‌ഫോളിയോ വിപുലീകരിക്കാൻ സഹായിക്കും. ബിസിനസ്സ് പ്രതിമാസം ശക്തമായ വളർച്ച രേഖപ്പെടുത്തുന്നതിനാൽ ഉൽപ്പന്ന നിലവാരത്തിന് ഉപഭോക്താക്കളിൽ നിന്നും പെയിന്‍റർമാരിൽ നിന്നും ഇതിനകം തന്നെ മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്.

“അത്യാധുനിക ആർ & ഡി, ഇ.എസ്‌.ജി. സംരംഭങ്ങൾ, സ്മാർട്ട് ഫാക്ടറി സാങ്കേതികവിദ്യ എന്നിവയോടുള്ള ഞങ്ങളുടെ സമർപ്പണം, മൊത്തത്തിലുള്ള പരിസ്ഥിതിയ്ക്കായി വ്യത്യസ്ത ഉൽപ്പന്ന സവിശേഷതകളോടെ മികച്ച ഗുണനിലവാരമുള്ള അലങ്കാര പെയിൻ്റുകൾ രാജ്യത്ത് എത്തിക്കുന്നു. ഞങ്ങളുടെ നാലാമത്തെ സമ്പൂർണ ഓട്ടോമേറ്റഡ് ഫാക്ടറി തുറക്കുന്നത് ഇന്ത്യയിൽ വിജയകരമായ ഒരു പെയിൻ്റ് ബിസിനസ് കെട്ടിപ്പടുക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുന്നതാണ്.” – ബിർള ഓപസ് പെയിന്‍റ്സ് സിഇഒ, രക്ഷിത് ഹാർഗാവ് പറഞ്ഞു.

ബിർള ഓപസ് പെയിന്‍റ്സ് അതിന്‍റെ നേരിട്ടുള്ള പെയിൻ്റിംഗ് സേവനങ്ങൾക്ക് അനുബന്ധമായി ഫ്രാഞ്ചൈസി നേതൃത്വം നൽകുന്ന പെയിൻ്റിംഗ് സർവീസസ് ആയ പെയിൻ്റിംഗ് ക്രാഫ്റ്റ് പാർട്ണറിന്‍റെ പൈലറ്റ് ലോഞ്ചും പ്രഖ്യാപിച്ചു.

ഉൽപ്പന്നങ്ങളുടെ ഗുണനിലവാരത്തിലുള്ള കമ്പനിയുടെ ആത്മവിശ്വാസം അതിന്‍റെ ഏറ്റവും പുതിയ പരസ്യ കാമ്പെയ്‌നായ ‘നയേ സമാനേ കാ നയാ പെയിൻ്റിൽ’ പ്രതിഫലിക്കുന്നു. അത് ‘ദുനിയ കോ രംഗ് ദോ’എന്ന അവിസ്മരണീയമായ ലോഞ്ച് കാമ്പെയ്‌നിന് ശേഷം പാടുകളില്ലാത്ത സ്കഫ് റെസിസ്റ്റൻ്റ് പെയിൻ്റ്, മികച്ച അഴുക്ക് നീക്കംചെയ്യൽ സാങ്കേതികവിദ്യ, ഉയർന്ന കവറേജ്, 16 വർഷം വരെ മുഴുവൻ ഉൽപ്പന്നങ്ങൾക്കും 10% സൗജന്യ പെയിൻ്റ് പ്രമോഷനും വാറൻ്റിയും പോലുള്ള നൂതനമായ ഫീച്ചറുകൾ പ്രദർശിപ്പിക്കുന്നു.

ബിർള ഓപസ് പെയിന്‍റ്സ് ഇപ്പോൾ രാജ്യത്തെ എല്ലാ ജില്ലകളിലും എല്ലാ വലിയ, ഇടത്തരം പട്ടണങ്ങളും അടങ്ങുന്ന ഇന്ത്യയിലെ 4,300-ലധികം പട്ടണങ്ങളിൽ ലഭ്യമാണ്. അത് ചെറുപട്ടണങ്ങളിലും ഗ്രാമീണ വിപണികളിലും അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *