Your Image Description Your Image Description

ദ ​​ഹേ​​ഗ്: ​​ഇ​​സ്രേ​​ലി പ്ര​​ധാ​​ന​​മ​​ന്ത്രി ബെ​​ഞ്ച​​മി​​ൻ നെതന്യാഹുവിനെതിരേ കോടതിയുടെ അറസ്റ്റ് വാറന്‍റ്.നെ​​ത​​ന്യാ​​ഹു, അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ മു​​ൻ പ്രതിരോധമ​​ന്ത്രി യൊ​​വാ​​വ് ഗാ​​ല​​ന്‍റ് എ​​ന്നി​​വ​​ർ​​ക്കും ഹ​​മാ​​സ് ഭീ​​ക​​ര​​സം​​ഘ​​ട​​ന​​യു​​ടെ ക​​മാ​​ൻ​​ഡ​​ർ മു​​ഹ​​മ്മ​​ദ് ദെ​​യി​​ഫി​​നും (ഇ​​ബ്രാ​​ഹിം അ​​ൽ മ​​സ്രി) എ​​തി​​രേ അ​​ന്താ​​രാ​​ഷ്‌​​ട്ര ക്രി​​മി​​ന​​ൽ കോ​​ട​​തി (ഐ​​സി​​സി) അ​​റ​​സ്റ്റ് വാ​​റ​​ന്‍റ് പു​​റ​​പ്പെ​​ടു​​വി​​ച്ചത്.

ഗാ​​സ നി​​വാ​​സി​​ക​​ളെ പ​​ട്ടി​​ണി​​ക്കി​​ടു​​ന്ന​​തി​​ലും പ​​ല​​സ്തീ​​ൻ ജ​​ന​​ത​​യെ പീ​​ഡി​​പ്പി​​ക്കു​​ന്ന​​തി​​ലും നെ​​ത​​ന്യാ​​ഹു​​വി​​നും ഗാ​​ല​​ന്‍റി​​നും ക്രി​​മി​​ന​​ൽ ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​മു​​ണ്ടെ​​ന്ന് മൂ​​​​​ന്നം​​​​​ഗ ജ​​​​​ഡ്ജി​​​​​മാ​​​​​രു​​​​​ടെ പാ​​​​​ന​​​​​ൽ വി​​ല​​യി​​രു​​ത്തി.

ഗാ​​സ യു​​ദ്ധ​​ത്തി​​നു കാ​​ര​​ണ​​മാ​​യ 2023 ഒ​​ക്‌​​ടോ​​ബ​​ർ ഏ​​ഴി​​ലെ ഭീ​​ക​​രാ​​ക്ര​​മ​​ണ​​ത്തി​​ന്‍റെ പേ​​രി​​ലാ​​ണ് മു​​ഹ​​മ്മ​​ദ് ദെ​​യി​​ഫി​​നെ​​തി​​രേ വാ​​റ​​ന്‍റ് പു​​റ​​പ്പെ​​ടു​​വി​​ച്ചത്. ഇ​​യാ​​ളെ വ​​ധി​​ച്ച​​താ​​യി ഇ​​സ്ര​​യേ​​ൽ അ​​വ​​കാ​​ശ​​പ്പെ​​ടു​​ന്നു​​ണ്ടെ​​ങ്കി​​ലും ഹ​​മാ​​സ് ഇ​​ക്കാ​​ര്യം സ്ഥി​​രീ​​ക​​രി​​ച്ചി​​ട്ടി​​ല്ല. ഇ​​യാ​​ൾ മ​​രി​​ച്ചു​​വെ​​ന്നു സ്ഥി​​രീ​​ക​​രി​​ക്കാ​​ൻ പ്രോ​​സി​​ക്യൂ​​ഷ​​ന് ക​​ഴി​​യാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് വാ​​റ​​ന്‍റെ​​ന്ന് ഐ​​സി​​സി വി​​ശ​​ദീ​​ക​​രി​​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *