Your Image Description Your Image Description

പത്തനംതിട്ട : അയ്യപ്പ സേവാ സംഘത്തിന്റെയും തിരുവല്ല നഗരസഭയുടെയും ആഭിമുഖ്യത്തിൽ തിരുവല്ലയിൽ കഴിഞ്ഞ 24 വർഷമായി നടത്തിവരുന്ന ശബരിമല ഇടത്താവളത്തിന്റെ ഈ വർഷത്തെ പ്രവർത്തന ഉദ്ഘാടനം രാജ്യസഭ മുൻ ഉപാധ്യക്ഷൻ പി.ജെ കുര്യൻ നിർവഹിച്ചു.

മുനിസിപ്പൽ ചെയർപേഴ്സൺ അനു ജോർജ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് പ്രൊഫസർ സതീഷ് കൊച്ചു പറമ്പിൽ, യുഡിഎഫ് ജില്ലാ ചെയർമാൻ അഡ്വക്കേറ്റ് വർഗീസ് മാമൻ,തിരുവല്ല ഡിവൈഎസ്പി അർഷാദ് ,എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് മോഹൻകുമാർ, ഇടത്താവളം കമ്മിറ്റി ചെയർമാൻ ലാൽ, നന്ദാവനം കോഡിനേറ്റർ അഡ്വക്കേറ്റ് രാജേഷ് ചാത്തങ്കരി, അഖില ഭാരതീയ അയ്യപ്പസേവാസംഘം ദേശീയ സെക്രട്ടറി അഡ്വക്കറ്റ് ഡി വിജയകുമാർ, തിരുവല്ല മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ശോഭ ബിനു, രഘുകുമാർ എന്നിവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *