Your Image Description Your Image Description

കൊ​ച്ചി:മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ ഫയലില്‍ സ്വീകരിച്ച ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത വെള്ളിയാഴ്ച്ചയിലേക്ക് മാറ്റി.കേന്ദ്രത്തിന് നല്‍കാന്‍ കഴിയുന്ന തുകയുടെ കാര്യം ഈ മാസം തന്നെ കോടതിയെ അറിയിക്കുമെന്ന് കേന്ദ്രം കോടതിയില്‍ വ്യക്തമാക്കി.

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ നി​ധി​യി​ൽ പ​ണം ഉ​ണ്ടെ​ന്ന് കേ​ന്ദ്രം സർക്കാർ ഹൈ​ക്കോ​ട​തി​യി​യെ അറിയിച്ചു.കേ​ന്ദ്ര​ത്തി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നും ന​ട​പ​ടി​ക​ൾ വൈ​കു​ക​യാ​ണ് കേരളം കോടതിയിൽ പറഞ്ഞു. ഹെ​ലി​കോ​പ്റ്റ​ർ ഉ​പ​യോ​ഗി​ച്ച​തി​ൽ ഉ​ൾ​പ്പെ​ടെ കേ​ന്ദ്രം പ​ണം ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും എ​ജി കോ​ട​തി​യെ അ​റി​യി​ച്ചു.

കേ​ന്ദ്രം കു​ടു​ത​ൽ സ​ഹാ​യം കൊ​ടു​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞി​ട്ടി​ല്ല​ല്ലോ​യെ​ന്ന് കോ​ട​തി​യും ചോ​ദി​ച്ചു.വ​യ​നാ​ടി​നു പ​ണം ന​ൽ​കി​യി​ല്ല എ​ന്ന കാ​ര്യ​ത്തി​ൽ നി​ല​പാ​ട് പ​റ​യു​ന്നി​ല്ലെ​ന്ന് കേ​ന്ദ്ര​ത്തി​നു വേ​ണ്ടി ഹാ​ജ​രാ​യ എ​എ​സ്ജി പ​റ​ഞ്ഞു.

അ​തേ​സ​മ​യം വ​യ​നാ​ട്ടി​ലെ ഉ​രു​ൾ​പൊ​ട്ട​ൽ ദേ​ശീ​യ ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ക്കി​ല്ലെ​ന്നു കേ​ന്ദ്ര​സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ്ര​കാ​രം വ​യ​നാ​ട്ടി​ലെ ഉ​രു​ൾ​പൊ​ട്ട​ൽ ദേ​ശീ​യ ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നാ​ണ് കേ​ന്ദ്ര നി​ല​പാ​ട്.

 

Leave a Reply

Your email address will not be published. Required fields are marked *