Your Image Description Your Image Description

പാലക്കാട്: പാലക്കാട്ടെ ഇടതുമുന്നണി സ്ഥാനാർഥി പി. സരിനെ പുകഴ്ത്തി എൽ.ഡി.എഫ്. മുൻ കൺവീനർ ഇ.പി. ജയരാജൻ.സ​രി​ൻ ഉ​ത്ത​മ​നാ​യ സ്ഥാ​നാ​ർ​ഥി​യാ​ണ്. പാ​ല​ക്കാ​ട്ടെ ജ​ന​ത​യു​ടെ മ​ഹാ​ഭാ​ഗ്യ​മാ​ണ് സ​രി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വ​മെ​ന്നും ഇ.​പി കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ.​പിയുടെ പ്രതികരണം…

സ​രി​ൻ ആ​ദ്യം സ്വീ​ക​രി​ച്ച​ത് ഇ​ട​തു​പ​ക്ഷ രാ​ഷ്ട്രീ​യ​മാ​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍, അ​ദ്ദേ​ഹ​ത്തി​ന്‍റേ​ത് ഇ​ട​തു​പ​ക്ഷ മ​ന​സാ​യി​രു​ന്നു​.ക​ർ​ഷ​ക കു​ടും​ബ​ത്തി​ൽ ജ​നി​ച്ച് ക​ഴി​വ് കൊ​ണ്ട് മു​ന്നേ​റി ഡോ​ക്ട​റാ​യി, എം​ബി​ബി​എ​സി​ന് ശേ​ഷം സി​വി​ൽ സ​ർ​വീ​സ് ആ​ഗ്ര​ഹി​ച്ചു. ഉ​യ​ർ​ന്ന ത​സ്തി​ക​യി​ൽ ജോ​ലി ചെ​യ്തു. അ​ദ്ദേ​ഹം അ​പ്പോ​ഴും ജ​ന​ങ്ങ​ൾ​ക്ക് ഒ​പ്പ​മാ​യി​രു​ന്നു.

വ്യക്തിതാത്പര്യങ്ങള്‍ക്ക് വേണ്ടി കോണ്‍ഗ്രസ് നേതാക്കള്‍ പ്രവര്‍ത്തിക്കുന്നു.ഇത്തരം പ്രവണതകളിലുണ്ടായ വിയോജിപ്പിനാലാണ് അദ്ദേഹം കമ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്കെത്തുന്നത്.ഈ നാടിന്റെ സമഗ്രമേഖലയിലും ഏറ്റവും മെച്ചപ്പെട്ട നിലയില്‍ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള പരിശ്രമത്തിലാണ് അദ്ദേഹം.

ഈ ​മ​ണ്ഡ​ല​ത്തി​ൽ ഏ​റ്റ​വും യോ​ഗ്യ​നാ​യ ഏ​റ്റ​വും അ​ർ​ഹ​ത​യു​ള്ള ന​ല്ല ചെ​റു​പ്പ​ക്കാ​ര​നെ​യാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​ത്. ജ​ന​ങ്ങ​ളു​ടെ വേ​ദ​ന​ക​ള്‍ നേ​രി​ട്ട് ക​ണ്ട് മ​ന​സി​ലാ​ക്കി ആ​ശ്വാ​സ​മേ​കാ​ന്‍ സ​രി​നാ​കും.അദ്ദേഹം ജയിച്ചുവരണമെന്നാണ് ഇവിടുത്തെ യുവാക്കളും സ്ത്രീകളും ആ​ഗ്രഹിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *