Your Image Description Your Image Description

തിരുവനന്തപുരം: അസിം പ്രേംജി സർവകലാശാല വിവിധ ബിരുദ, ബിരുദാന്തര കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായുള്ള അപേക്ഷ ക്ഷണിച്ചു. ബിഎ ഹോണേഴ്‌സ്,  ബി എസ് സി ഹോണേഴ്‌സ്, എം എ എഡ്യൂക്കേഷൻ, എംഎ ഡെവലപ്‌മെന്റ്, മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് (എംപിഎച്ച്), എംഎ ഇക്കണോമിക്‌സ്, എംഎ ഏർളി ചൈൽഡ്ഹുഡ് കെയർ ആന്റ് എഡ്യൂക്കേഷൻ എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. എംഎ കോഴ്‌സുകളുടെ കാലാവധി രണ്ടുവർഷമാണ്.

ബിഎ, ബി എസ് സി ഹോണേഴ്‌സ് കോഴ്‌സുകൾ നാലുവർഷത്തെ പൂർണ സമയ റസിഡൻഷ്യൽ പ്രോഗ്രാമാണ്. സർവകലാശാലയുടെ ബാംഗ്ലൂർ, ഭോപാൽ കാമ്പസുകളിലേക്കാണ് പ്രവേശനം നൽകുന്നത്.

ബാംഗ്ലൂർ കാമ്പസിൽ എഡ്യൂക്കഷേൻ, ഏർളി ചൈൽഡ്ഹുഡ് കെയർ ആൻഡ് എഡ്യൂക്കേഷൻ, ഡെവലെപ്‌മെന്റ്, ഇക്കണോമിക്‌സ്, ക്ലൈമറ്റ് ചെയ്ഞ്ച് ആൻഡ് സസ്റ്റെയിനബിലിറ്റി എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദത്തിനും ഇക്കണോമിക്‌സ്, ഇംഗ്ലീഷ്, ഹിസ്റ്ററി, ഫിലോസഫി, സോഷൽ സയൻസ്, ഫിലോസഫിയും പൊളിറ്റിക്‌സും ഇക്കണോമിക്‌സും, ബയോളജി, കെമിസ്ട്രി, കണക്ക്, ഫിസിക്‌സ്, സൈക്കോളജി, ഇൻഫർമേഷൻ സയൻസ്, എൻവയോൺമെന്റൽ സയൻസ് ആൻഡ് സസ്റ്റെയിനബിലിറ്റി എന്നിവയിൽ ബിരുദത്തിനും പഠിക്കാം.

ഭോപാൽ കാമ്പസിൽ ഇക്കണോമിക്‌സ്, ഇംഗ്ലീഷ്, ഹിസ്റ്ററി, സോഷ്യൽ സയൻസ്, ബയോളജി ബിരുദങ്ങളും പഠിക്കാം.

സർവകലാശാലയുടെ വെബ്‌സൈറ്റിലൂടെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. 2024 ഡിസംബറിൽ നടക്കുന്ന ദേശീയ പ്രവേശന പരീക്ഷയിൽ താൽപര്യമുള്ളവർ 2024 നവംബർ 14-ന് മുമ്പ് അപേക്ഷിക്കണം.

ട്യൂഷൻ ഫീസും ഹോസ്റ്റൽ ചെലവും അടക്കമുള്ളവയ്ക്ക് ആവശ്യാനുസരണം സാമ്പത്തിക സഹായം ഭാഗികമായും പൂർണമായും സർവകലാശാല നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *