Your Image Description Your Image Description

കൊച്ചി: രാജ്യത്തെ ഡിജിറ്റല്‍ പെയ്മെന്‍റ് സംവിധാനങ്ങളിലേക്ക് എല്ലാവരേയും ഉള്‍പ്പെടുത്തുക എന്ന ലക്ഷ്യവുമായി നാഷണല്‍ പെയ്മെന്‍റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍സിപിഐ) ‘ഓള്‍വെയ്സ് ഫോര്‍വേഡ്’ എന്ന പ്രചാരണ പരിപാടിക്കു തുടക്കം കുറിച്ചു.  വ്യക്തിഗത പുരോഗതിയുടേയും രാജ്യ പുരോഗതിയുടേയും പിന്നില്‍ ഡിജിറ്റല്‍ സാമ്പത്തിക ഇടപാടുകള്‍ക്ക് മുഖ്യ പങ്കാണു വഹിക്കാനുള്ളത് എന്നു ചൂണ്ടിക്കാട്ടുന്നതാണ് ഈ പ്രചാരണ പരിപാടികള്‍.

യുപിഐ, ഐഎംപിഎസ്, റുപേ, ഭീം, എഇപിഎസ്, എന്‍ഇടിസി, ഫാസ്ടാഗ് തുടങ്ങി നിരവധി പുതുമകളുമായി ഡിജിറ്റല്‍ പണമിടപാടു രംഗത്ത് വന്‍ വിപ്ലവമാണ് കഴിഞ്ഞ ഒരു ദശാബ്ദമായി എന്‍പിസിഐ നടത്തിയത്.  ദേശീയ തലത്തില്‍ സുരക്ഷിതമായ ഡിജിറ്റല്‍ ഇടപാടുകള്‍ പ്രദാനം ചെയ്യാന്‍ ഈ സംവിധാനങ്ങള്‍ വഴിയൊരുക്കുകയും ഇന്ത്യയെ ഡിജിറ്റല്‍ രംഗത്തെ ഏറ്റവും മുന്നിലുള്ള സമ്പദ്ഘടനയാക്കി മാറ്റുകയും ചെയ്തു.

സാങ്കേതികവിദ്യാ മുന്നേറ്റങ്ങള്‍ പ്രയോജനപ്പെടുത്തി  ശോഭനമായ ഭാവി കൈവരിക്കാന്‍ ആഗ്രഹിക്കുന്ന ഏവരേയും പ്രചോദിപ്പിക്കുന്നതായിരിക്കും ഓള്‍വെയ്സ് ഫോര്‍വേഡ് എന്ന് ഇതേക്കുറിച്ചു സംസാരിക്കവെ എന്‍പിസിഐ വിപണന വിഭാഗം മേധാവി രമേഷ് യാദവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *