Your Image Description Your Image Description

തൃ​ശൂ​ർ: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ചേ​ല​ക്ക​ര​യി​ൽ പോ​ലീ​സ് വി​ല​ക്ക് ലം​ഘി​ച്ച് പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​നി​ടെ നാ​ട​കീ​യ രം​ഗ​ങ്ങ​ൾ.പരസ്യപ്രചാരണം അവസാനിച്ചതിനാല്‍ അന്‍വറിന് പ്രസ് മീറ്റ് നടത്താനാകില്ലെന്നായിരുന്നു പൊലീസ് അറിയിച്ചത്. എന്നാല്‍ വാര്‍ത്ത സമ്മേളനം നടത്തുമെന്ന് വെല്ലുവിളിച്ച അന്‍വര്‍ സംസാരിക്കുകയായിരുന്നു.

വാ​ർ​ത്താ സ​മ്മേ​ള​നം തു​ട​രു​ന്ന​തി​നി​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പി.​വി.​അ​ൻ​വ​റി​നോ​ട് നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് അ​ൻ​വ​ർ ത​ർ​ക്കി​ച്ചു.തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് വാർത്താസമ്മേളനം നടത്തിയെന്ന് ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ അൻവറിന് നോട്ടീസ് നൽകി. വിഷയത്തിൽ, അൻവറിനെതിരേ നടപടിയുണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് ഉദ്യോ​ഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.

അൻവറിന്റെ വാർത്താസമ്മേളനത്തിലെ പ്രതികരണം….

ഇ​ന്ന് പ്ര​ച​ര​ണം ന​ട​ത്ത​രു​തെ​ന്ന് ച​ട്ടം പ​റ​യു​ന്നി​ല്ല. പ​റ​യാ​നു​ള്ള​ത് പ​റയും.തിരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളോട് പറയാനുള്ള കാര്യങ്ങളുണ്ട്. എന്തിനാണ് പിണറായി ഭയപ്പെടുത്തുന്നത് എന്ന് അറിയില്ല.രാ​വി​ലെ ത​ന്നെ പോ​ലീ​സ് വ​ന്ന് സ്റ്റാ​ഫി​നേ​യും ഹോ​ട്ട​ലു​കാ​രേ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു. ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ലം​ഘ​ന​വും ഇ​വി​ടെ ന​ട​ത്തു​ന്നി​ല്ല. ഞ​ങ്ങ​ള്‍ ഈ ​ദി​വ​സ​വും ഉ​പ​യോ​ഗ​പ്പെ​ടു​ത്തും. 20-ലധികം എഫ്.ഐ.ആറുകള്‍ ഇതിനോടകം ഇട്ടുകഴിഞ്ഞു. രണ്ട് കാര്യങ്ങള്‍ പറയാന്‍ വേണ്ടിയാണ് ഇന്നുവന്നത്.

ഇ​പ്പോ​ഴി​താ 25 ല​ക്ഷം ചെ​റു​തു​രു​ത്തി​ല്‍ നി​ന്ന് പി​ടി​ച്ചി​ട്ടു​ണ്ട്. ആ​രാ​ണ് അ​വി​ടെ ക്യാ​മ്പ് ചെ​യ്യു​ന്ന​ത്. മ​രു​മ​ക​ന​ല്ലേ. അവിടെ നിന്നല്ലേ ഈ പണം മുഴുന്‍ ഒഴുകുന്നത്. ആര്‍ക്കുവേണ്ടി കൊണ്ടുവന്ന പണമാണിത്. കോളനികളില്‍ അവര്‍ സ്ലിപ്പ് കൊടുക്കുന്നത് കവറിലാണ്. ആ കവറിനുള്ളില്‍ പണമാണ്. ഇത്രയും മോശമായ കോളനി വേറെ എവിടെയാണുള്ളത്. ഇടതുമുന്നണി തന്നെയാണ് പണം കൊടുക്കുന്നത്. ആ നിലയിലേക്ക് അവരെത്തി.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​രു സ്ഥാ​നാ​ർ​ഥി​ക്ക് 40 ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വ​ഴി​ക്കാ​വു​ന്ന പ​ര​മാ​വ​ധി തു​ക. എ​ന്നാ​ൽ മൂ​ന്ന് മു​ന്ന​ണി​ക​ളും കൂ​ടി 36 കോ​ടി രൂ​പ​യാ​ണ് ചേ​ല​ക്ക​ര​യി​ൽ ചെ​ല​വ​ഴി​ച്ച​തെ​ന്നും ബൂ​ത്ത് തി​രി​ച്ച് ഓ​രോ പാ​ർ​ട്ടി​യും ചെ​ല​വാ​ക്കി​യ തു​ക​യു​ടെ ക​ണ​ക്ക് ത​ന്‍റെ കൈ​യി​ലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *