Your Image Description Your Image Description

കൊച്ചി : ട്വന്റിഫോര്‍ റിപ്പോര്‍ട്ടര്‍ അലക്‌സ് റാം മുഹമ്മദിനെ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തം. ഇത്തരമൊരു സംഭവം സുരേഷ് ഗോപി ആവര്‍ത്തിക്കരുതെന്ന് ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു.

ശ്രീകണ്ഠന്‍ നായരുടെ പ്രതികരണം….

കേന്ദ്രമന്ത്രിയെന്ന സ്ഥാനത്തിരിക്കുമ്പോള്‍ കുറച്ചുകൂടി വിനയത്തിന്റെ ഭാഷയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കണം. ഗാന്ധിജിയുടെ ചരിത്രം സുരേഷ് ഗോപി നന്നായി പഠിക്കണമെന്നും അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഒരു സമയത്തും മാധ്യമ പ്രവര്‍ത്തകരോട് ഏറ്റുമുട്ടിയിട്ടില്ലെന്ന് അപ്പോള്‍ മനസിലാകും.

വ്യക്തി സൗഹൃദവും ചാനലിലെ ആളുകള്‍ക്ക് ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യവും തമ്മില്‍ ഏറ്റുമുട്ടിയാല്‍ ചാനലിലെ ആളുകള്‍ക്ക് ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യത്തിനൊപ്പം താന്‍ നില്‍കും.

അതെ സമയം, സംസ്ഥാന കമ്മിറ്റിയുടെയും വിവിധ ജില്ലാ കമ്മിറ്റികളുടെയും നേതൃത്വത്തില്‍ കേന്ദ്രമന്ത്രിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം ,മലപ്പുറത്തും ,എറണാകുളത്തും മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം മറ്റ് ജില്ലാ കമ്മിറ്റികളും ഇന്ന് പ്രതിഷേധിക്കും.

മുനമ്പം വിഷയവുമായി ബന്ധപ്പെട്ട വിവാദപരാമര്‍ശത്തെക്കുറിച്ചു ട്വന്റി ഫോർ ചാനല്‍ മാധ്യമപ്രവര്‍ത്തകൻ ചോദിച്ചപ്പോളാണ് മന്ത്രി പ്രകോപിതനായത്.മാധ്യമപ്രവര്‍ത്തകനെ മുറിയിലേക്കു വിളിച്ചുവരുത്തിയ മന്ത്രി, ഭീഷണിപ്പെടുത്തിയതായി ചാനല്‍ പരാതിയിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *