Your Image Description Your Image Description

തിരുവനന്തപുരം: ‘കർഷകനാണ്, കള പറിക്കാൻ ഇറങ്ങിയതാണ്’ വീണ്ടും പരോക്ഷ പരിഹാസവുമായി എൻ. പ്രശാന്തിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്. കള പറിക്കുന്ന യന്ത്രത്തിന്റെ ചിത്രവും പങ്കുവച്ചിട്ടുണ്ട്. ജയതിലകിനെതിരായ വിമർശനങ്ങളിൽ പ്രശാന്തിനെതിരെ ഇന്ന് അച്ചടക്ക നടപടിയുണ്ടാകുമെന്ന വിവരം പുറത്തുവരുന്നതിനിടെയാണ് പുതിയ ഫെയ്സ്ബുക്ക് കുറിപ്പ് പുറത്തു വന്നത്.

പ്രശാന്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

കർഷകനാണ്‌…

കള പറിക്കാൻ ഇറങ്ങിയതാ…

ഇന്ത്യയിലെ റീപ്പർ, ടില്ലർ മാർക്കറ്റ്‌ മാത്രമല്ല, ഈ-ബഗ്ഗി, ഈ.വി, ട്രാക്ടർ, സോളാർ ഓട്ടോ, ഹൈഡ്രോപോണിക്സ്‌, ഹാർവസ്റ്റർ, പവർ വീഡർ, വളം, വിത്ത്‌-നടീൽ വസ്തുക്കൾ- എനിവയുടെ മാർക്കറ്റുകളിലേക്കും കാംകോ ശക്തമായി പ്രവേശിക്കുന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തും മികച്ച ഡീലർ നെറ്റ്‌വർക്ക്‌, ഫിനാൻസ്‌ ഓപ്ഷനുകൾ..

ഫലഭൂയിഷ്ടമായ കൃഷിയിടത്തെ ഉത്പാദനവും വിളവും നശിപ്പിക്കുന്ന കളകളെ പുർണ്ണമായും കാംകോയുടെ വീഡർ നശിപ്പിക്കുന്നു. കളകളെ ഇനി ഭയപ്പെടേണ്ടതില്ല‌, ഒന്നാന്തരം വീഡർ വന്ന് കഴിഞ്ഞു!

#ടീം_കാംകോ

#കൃഷിസമൃദ്ധി

#നവോധൻ

#KAMCO

 

പ്രശാന്തിന്റേത് അച്ചടക്ക ലംഘനമാണെന്ന് കാണിച്ച് ചീഫ് സെക്രട്ടറി ഇന്നലെ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയിരുന്നു. മല്ലു ഹിന്ദു വാട്സാപ്പ് ഗ്രൂപ്പ് വിവാദത്തിൽ വ്യവസായ വകുപ്പ് ഡയറക്ടർ കെ.ഗോപാലകൃഷ്ണനെതിരെയും ഇന്ന് നടപടിയുണ്ടാകും.

വലിയ വിവാദങ്ങൾക്കൊടുവിലാണ് ഗോപാലകൃഷ്ണനും പ്രശാന്തിനുമെതിരെ നടപടി എടുക്കുന്നത്. ഇരുവർ‌ക്കുമെതിരെ താക്കീതോ ശാസനയോ ഉണ്ടാകാം. സസ്പെൻഷനും ഉണ്ടായേക്കാം. ഗ്രൂപ്പ് ഉണ്ടാക്കിയത് ഗോപാലകൃഷ്ണൻ തന്നെയെന്ന് ഉറപ്പിക്കാൻ വകുപ്പ് തല അന്വേഷണവും ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *