Your Image Description Your Image Description

തിരുവനന്തപുരം: വഖഫുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപി നടത്തിയ വർഗീയ പരാമർശത്തിൽ കേസ് എടുക്കാത്തതിനു പൊലീസിനെ വിമർശിച്ച് സിപിഐ മുഖപത്രം ജനയുഗം. സുരേഷ് ഗോപിയുടെ പരാമർശം മുസ്‌‌ലിം വിദ്വേഷവിഷം ചീറ്റുന്നതും രാജ്യദ്രോഹക്കുറ്റം ചുമത്താവുന്നതുമായിരുന്നുവെന്നും ലേഖനത്തിൽ പറയുന്നു. കൂടാതെ ബിജെപി നേതാവ് ഗോപാലകൃഷ്ണന്റെ വാവർ പരാമർശത്തിലും കേസെടുക്കാത്തതിനെതിരെയും വിമർശനം ഉന്നയിക്കുന്നുണ്ട്
ജനയുഗം എഡിറ്റോറിയൽ പേജിലെ ലേഖനത്തിൽ.

നാല് അക്ഷരങ്ങളിൽ ഒതുങ്ങുന്ന കിരാതമെന്നും ആ കിരാതത്തെ ഒതുക്കിയിരിക്കുമെന്നുമായിരുന്നു വഖഫിനെ കുറിച്ചുളള സുരേഷ് ഗോപിയുടെ പരാമർശം. മുനമ്പത്തേത് മണിപ്പുരിന് സമാനമായ സ്ഥിതിയാണെന്നും മണിപ്പുർ പൊക്കിനടന്നവരെ ഇപ്പോൾ കാണാനില്ലെന്നും വഖഫ് ബില്‍ നടപ്പാക്കിയിരിക്കുമെന്നുമായിരുന്നു വയനാട് മണ്ഡലത്തിലെ പ്രചാരണ യോഗത്തിൽ സുരേഷ് ഗോപിയുടെ പ്രസംഗം.

പതിനെട്ടാം പടിക്കു താഴെ ഇരിക്കുന്ന വാവര്, നാളെ അതും വഖഫ് ആണെന്ന് പറഞ്ഞുവന്നാൽ കൊടുക്കേണ്ടി വരും. വേളാങ്കണ്ണി പള്ളി ഉൾപ്പെടെ അന്യാധീനപ്പെട്ട് പോകാതിരിക്കണമെങ്കിൽ ബിജെപിക്ക് വോട്ട് ചെയ്യണമെന്നാണ് കമ്പളക്കാട്ടെ പൊതുയോഗത്തിൽ ഗോപാലകൃഷ്ണൻ പ്രസംഗിച്ചത്. പ്രസംഗത്തിൽ വർഗീയ പരാമർശമുണ്ടെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ്‌ നേതാവ് വി.ആർ.അനൂപ് പരാതി നൽകിയിരുന്നെങ്കിലും ഇതുവരെയും പൊലീസ് കേസെടുത്തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *