Your Image Description Your Image Description

കൊച്ചി : നല്ല ഭാഷാ വര ശുശ്രൂഷകൾ പലവഴിക്ക് കിട്ടിയതോടെ വിമത പ്രണയം കൈയൊഴിഞ്ഞ് കണ്ടം വഴി ഓടി കർമ്മല കുസുമം.തട്ടിലിന്റെ താടിക്ക് തട്ടി വിമത കുർബാനയെ ന്യായികരിച്ച് ഒരു മാസം തികയുന്നതിന് മുൻപേ കർമ്മല കുസുമം പ്ലേറ്റ് മാറ്റി.

പുതിയ കർമ്മല കുസുമം മുഖപ്രസംഗം മുഖമടിച്ചുള്ള ആട്ടാണ് വിമതർക്ക് നേരെ.
നിനക്കൊക്കെ എന്താടാ കൊമ്പുണ്ടോ എന്നാണ് മുഖപ്രസംഗത്തിന്റെ ചോദ്യം. സീറോ മലബാർ സഭയുടെ മറ്റ് രൂപതകൾക്കെല്ലാം കുർബാനക്രമം സ്വീകരിക്കാമെങ്കിൽ നിനക്കൊക്കെ എന്താണ് പ്രശ്നമെന്ന് മുഖപ്രസംഗംചോദിക്കുന്നു.

വിമത കുർബാന ശീശ്മ കുർബാനയാണെന്ന് മുഖപ്രസംഗം ഊന്നി പറയുന്നു. മാർപാപ്പ പറഞ്ഞിട്ടും അനുസരിക്കാത്ത വിമത വൈദികരുടെ ഏത് ശാപത്തെ പേടിച്ചാണ് വിശ്വാസികളെ നിങ്ങൾ ഈ ശീശ്മ കുർബാനയിൽ പങ്കെടുക്കുന്നതെന്നും കർമ്മല കുസുമം ചോദിക്കുന്നു. പാറേക്കാട്ടിൽ മെത്രാനുമുൻപും പിൻപും നിങ്ങൾക്ക് മെത്രാനില്ലായിരുന്നോ എന്നും, ചില പ്രത്യേക മത തീവ്രവാദികളിൽ നിന്ന് പണം വാങ്ങിയല്ലേ നിങ്ങളുടെ വികാരി നിങ്ങളെ തെറ്റായ പാഠം പഠിപ്പിക്കുന്നതെന്നും കർമ്മല കുസുമം ചോദിക്കുന്നു.

വിമത വൈദികർക്കുനേരെ മാത്രമല്ല അവരുടെ വീട്ടുകാർക്ക് നേരെയും കർമ്മല കുസുമം വിമർശനവും ചോദവും ഉയർത്തുന്നുണ്ട്.ഇതോടെഎറണാകുളം വിമതരെ കൈയൊഴിഞ്ഞ് സന്യാസസഭകളും സഭയുടെ പൊതുനിലപാടിലേക്ക് വരികയാണ്.

ചുമതല ഏറ്റ് ഒരു മാസം തികയുന്നതിന് മുൻപ് അവസാന വിമത ശബ്ദവും എറണാകുളം – അങ്കമാലി അതിരൂപതയുടെ കൂരിയ നിശബ്ദമാക്കി.കാരണം കുർബാന തർക്കത്തിലടക്കം വിമതർക്ക് ഏറെ പിൻതുണയായിരുന്നു സീറോ- മലബാർ സഭയിലെയും, ഇന്ത്യയിലെ തന്നെയും ആദ്യ തദ്ദേശ ക്രൈസ്തവ സന്യാസസസഭാ സമൂഹമായ സി എം ഐ സന്യാസസഭ, പ്രത്യേകിച്ച് എറണാകുളം പ്രൊവിൻസ്. ജസ്റ്റീസ് കുര്യൻ ജോസഫ് അടക്കം നേതൃത്വം നൽകിയ വിമത പൊതുസമ്മേളത്തിന്റെ സംഘാടകരിൽ പ്രമുഖർ സി. എം. ഐക്കാരായിരുന്നു. ഇതിനുമപ്പുറം വിമതർ അവരുടെ ഏറ്റവും പ്രീയപ്പെട്ട മെത്രാനായി കാണുന്നത് സി.എം.ഐ സന്യാസസഭയുടെ മുൻ പ്രയോർ കൂടിയായിരുന്ന ആന്റണി കരിയിൽ സി.എം.ഐ. എന്ന വത്തിക്കാൻ നിർബന്ധിച്ച് രാജിവെപ്പിച്ച മെത്രാപോലിത്തയെയാണ്.

ഇതിന് പുറമെയാണ് വിമത വിഭാഗത്തിന് പരസ്യ പിൻതുണ പ്രഖ്യാപിച്ചും, തട്ടിൽ മെത്രാന്റെ താടിക്ക് തട്ടിയും സി. എം . ഐ സന്യാസ സമൂഹം അവരുടെ മുഖപത്രമായ കർമ്മല കുസുമം മാസികയിൽ മുഖപ്രസംഗം എഴുതിയത്. കുർബാന തർക്കത്തിൽ വിമതർക്ക് പൂർണ പിൻതുണ നൽകുന്നതായിരുന്നു മുഖ പത്രത്തിന്റെ മുഖപ്രസംഗം. ഇതിനൊപ്പം സന്യാസഭവനങ്ങളിലും സ്ഥാപനങ്ങളിലും ജനാഭിമുഖ കുർബാന പാടില്ലന്നും, ഏകീകൃ കുർബാന മാത്രമെന്നുമുള്ള അപ്പസ്തോലിക് അഡ്മിനിസ്റേറ്റർ ബിഷപ്പ് മാർ ബോസ്കോ പുത്തൂരിന്റെ സർക്കുലർ കണ്ട ഭാവം പോലും ഇവർ കാട്ടിയിരുന്നില്ല.

മുഖം നോക്കാതെ നടപടി എടുക്കുന്ന പുതിയ കൂരിയ എറണാകുളത്ത് വന്നതിന് തൊട്ടുപിറകെയാണ് കർമ്മല കുസമത്തിലെ മുഖപ്രസംഗം പുറത്ത് വരുന്നത്.കൂരിയ ശക്തമായി പ്രതികരിച്ചു. പരാതി പല വഴിക്ക് പറന്നു. വത്തിക്കാനെ വരെ വിവരം അറിയിച്ച തോടെ കർമ്മല കുസുമം ഒരു മാസം കഴിയും മുൻപെ നിലപാട് തിരുത്തി. സി.ഐ.ഐ., സി. എം.സി. സഭകൾ വിമത പ്രണയം അവസാനിപ്പിച്ചാൽ വിമതരുടെ അവസാന ഒളിയിടങ്ങളിൽ നല്ലൊരു പങ്ക് കൂടി അവസാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *