Your Image Description Your Image Description

കണ്ണൂർ : ജനങ്ങൾക്ക് മുന്നിൽ തെറ്റിദ്ധരിക്കപ്പെടുന്ന വ്യക്തിയായി മാറിയെന്ന് പിപി ദിവ്യ. എല്ലാ സത്യങ്ങളും പുറത്തുവരണമെന്നും അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്നും ദിവ്യ പ്രതികരിച്ചു. ഒരു മാധ്യമത്തിന് നൽകിയ പ്രതികരണത്തിലാണ് ദിവ്യ വെളുപ്പെടുത്തിയത്.

പിപി ദിവ്യയുടെ പ്രതികരണം…

താനും നവീൻ ബാബുവിന്റെ കുടുംബത്തിന ഒപ്പമാണ്.. സത്യം പുറത്തുവരണം. നിയമപോരാട്ടം തുടരും. മാധ്യമവേട്ടയ്ക്ക് ഇരയായി താൻ. സമൂഹത്തിന് മുന്നിൽ തെറ്റിദ്ധാരണ പടർത്തുന്ന ഒട്ടേറെ വാർത്തകൾ മാധ്യമങ്ങൾ നൽകി.

വിമർശനങ്ങൾ ആകാം. എന്നാൽ തന്നെ അവസാനിപ്പിക്കണമെന്ന രീതിയിലാണ് മാധ്യമങ്ങൾ മുന്നോട്ടുവന്നത്. അതിൽ തനിക്ക് പ്രയാസമുണ്ട്. പത്ത് ദിവസത്തെ ജയിൽ വാസം വലിയ അനുഭവമാണ് ഉണ്ടായത്. നവീൻ ബാബുവിന്റെ കുടുംബം ആ​ഗ്രഹിക്കുന്ന നീതി അവർ‌ക്ക് ലഭിക്കണം നിയമപോരാട്ടം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *