Your Image Description Your Image Description

പാലക്കാട് : ബിജെപിയുമായി ഇടഞ്ഞു നിൽക്കുന്ന സന്ദീപ് വാര്യർ പുറത്തേക്കു തന്നെയെന്ന് സൂചനകൾ.ബി.ജെ.പി സംസ്ഥാന സമിതിയംഗവും മുൻ വക്താവുമായ സന്ദീപ് വാര്യർ സി.പി.ഐയിലേക്കെന്ന് സൂചനകൾ ബലപ്പെടുന്നു.

അതിനാൽ സന്ദീപുമായുള്ള ചർച്ചകൾ അവസാനിപ്പിച്ചിരിക്കുകയാണ് ആർഎസ്എസ് നേതൃത്വം. സന്ദീപ് പാലക്കാട് നിന്നുള്ള ഒരു മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് ആർഎസ്എസിന് വിവരം ലഭിച്ചു.പാലക്കാട് കൺവെൻഷനിലെ സന്ദീപിന്റെ നീക്കം മുൻനിശ്ചയിച്ച പ്രകാരമാണെന്നാണ് ആർഎസ്എസ് വിലയിരുത്തൽ.

മണ്ണാർക്കാട്ടെ സിപിഐ പ്രാദേശിക നേതാക്കളുമായി സന്ദീപ് കൂടിക്കാഴ്ച നടത്തിയെന്നും സീറ്റ് ഉറപ്പ് ലഭിച്ചതായും ബിജെപി നേതൃത്വത്തിന് വിവരം ലഭിച്ചു. സന്ദീപിനെതിരെ കർശന നടപടിയിലേക്ക് ബിജെപി ദേശീയ നേതൃത്വം കടന്നേക്കും.

പാലക്കാട്ട് ബിജെപിയുടെ പ്രചാരണത്തിനില്ലെന്ന നിലപാടിലായിരുന്നു സന്ദീപ് വാര്യർ. വിട്ടുനിൽക്കുമ്പോൾ നേതൃത്വത്തിൽ നിന്ന് ക്രിയാത്മക നിർദേശം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *