Your Image Description Your Image Description

ഷിംല: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗേയുടെ അനുമതിയെ തുടർന്ന് ഹിമാചൽ പ്രദേശിൽ കോൺഗ്രസിൻ്റെ സംസ്ഥാന കമ്മിറ്റി ഉൾപ്പെടെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടു. ജില്ലാ പ്രസിഡൻ്റുമാരെയും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളും പിരിച്ചുവിട്ടിട്ടുണ്ട്.ഹിമാചലിലെ കോൺഗ്രസ് കമ്മിറ്റി പിരിച്ചുവിട്ടതിനെക്കുറിച്ച് വിശദീകരിക്കുന്ന കെ.സി വേണുഗോപാലിൻ്റെ പേരിൽ വന്ന ഐ.സി.സിയുടെ കത്ത് പുറത്തുവന്നിട്ടുണ്ട്. പി.സി.സിയുടെ മുഴുവൻ സംസ്ഥാനഘടകവും ഹിമാചൽ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ജില്ലാ പ്രസിഡന്റുമാരേയും ബ്ലോക്ക്’ കോൺഗ്രസ് കമ്മിറ്റികളും പിരിച്ചുവിടാനുള്ള നിർദ്ദേശത്തിന് ബഹുമാനപ്പെട്ട കോൺഗ്രസ് അധ്യക്ഷൻ അംഗീകാരം നൽകിയെന്ന് കത്തിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *