Your Image Description Your Image Description

ആലപ്പുഴ: ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിൽ ഹെവി വാഹനങ്ങളുടെ ലൈസൻസ് ടെസ്റ്റിനിടെ ഡ്രൈവിങ് സ്കൂളിന്റെ ബസിനാണ് തീപിടിച്ചത്. ബസ് പൂർണമായും കത്തിനശിച്ചു.

ഇന്ന് ഉച്ചയ്ക്കാണ് സംഭവം.മൈതാനത്ത് ഡ്രൈവിങ് ടെസ്റ്റ് നടക്കുന്നതിനിടെ ബസിൻ്റെ മുൻവശത്ത് നിന്നും പൊട്ടിത്തെറി ശബ്ദം ഉണ്ടായി. തുടർന്ന് എഞ്ചിൻ്റെ ഭാഗത്ത് നിന്നും പുക ഉയരുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഡ്രൈവിങ് സീറ്റിലുണ്ടായിരുന്ന യുവാവിനോട് ബസിൽ നിന്നിറങ്ങാൻ ആവശ്യപെടുകയായിരുന്നു. യുവാവ് ബസിൽ നിന്നിറങ്ങിയതിന് പിന്നാലെ തീ ആളിപ്പടർന്നു.

ആലപ്പുഴയിൽ നിന്നുള്ള രണ്ട് ഫയർ ഫോഴ്‌സ് യൂണിറ്റ് സ്ഥലത്തെത്തി തീയണച്ചു. ഷോട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് ഫയർ ഫോഴ്‌സിൻ്റെ പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *