Your Image Description Your Image Description

പാരിസ് ഒളിമ്പിക്സിനിടെ ഒരുപാട് ചർച്ചയായ താരമായിരുന്നു അൾജീരിയൻ ബോക്സർ ഇമാനെ ഖലീഫ്. താരം പുരുഷനാണെന്ന് വാദിച്ച് സ്ത്രീകളുടെ ബോകസ്‌ങ്ങിൽ പങ്കെടുക്കുന്നതിനെ ഒരുപാട് പേർ ചോദ്യം ചെയ്തിരുന്നു.താരത്തിന്റെ പേര് ഇപ്പോൾ വീണ്ടും മുഖ്യധാര ചർച്ചകളിൽ ഇടം പിടിക്കുകയാണ്. ഖലീഫ് പുരുഷനാണെന്ന റിപ്പോർട്ട് പുറത്തുവന്നതാണ് നിലവിൽ ചർച്ചയാകുന്നത്. എന്നാൽ വനിതകളുടെ 66 കിലോ വിഭാഗത്തിൽ പങ്കെടുക്കുകയും സ്വർണം നേടിയും താരം മറുപടി നൽകുകയായിരുന്നു. വ്യത്യസ്‌ത രാജ്യങ്ങളിലെ പല പ്രമുഖർ വരെ താരത്തെ പുരുഷനാണെന്ന് പറഞ്ഞ് ആക്ഷേപിച്ചിരുന്നു.

റിപ്പോർട്ടിൽ പറയുന്നത് പ്രകാരം ഖലീഫിനെ കഴിഞ്ഞ വർഷം പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ എംആർഐ സ്കാനിംഗിൽ പുരുഷ ലിംഗത്തിന്റെ സാന്നിദ്ധ്യം സ്ഥിരീകരിക്കുകയും ചെയ്തു. മാത്രമല്ല, ഗർഭപാത്രം ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്.ഖലിഫിന് ആന്തരിക വൃഷണങ്ങളും തഥ ക്രോമസോമുകളും ഉണ്ടെന്ന് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. പാരിസിലെ ക്രെംലിൻ-ബിസെറ്റെ ഹോസ്‌പിറ്റലിലെയും അൾജിയേഴ്സിലെ മുഹമ്മദ് ലാമിൻ ഡെബാഗൈൻ ഹോസ്പിറ്റലിലെയും വിദഗ്‌ധർ 2023 ജൂണിലാണ് ലിംഗനിർണയ റിപ്പോർട്ട് തയ്യാറാക്കിയത്. കഴിഞ്ഞ ദിവസമാണ് ഇതുമായി ബന്ധപ്പെട്ടിട്ടുള്ള റിപ്പോർട്ട് ഫ്രഞ്ച് മാധ്യമ പ്രവർത്തകനായ ജാഫർ എയ്റ്റ് ഔഡിയ പുറത്തുവിട്ടത്. ഇതോടെ ഇമാനെ സ്ത്രീയല്ലെന്ന് വ്യക്തമാകുകയായിരുന്നു. 2023-ൽ ഡൽഹിയിൽ നടന്ന ലോക ചാംപ്യൻഷിപ്പ് ഗോൾഡ് മെഡൽ പോരാട്ടത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് ഇൻ്റർനാഷണൽ ബോക്സിംഗ് അസോസിയേഷൻ ഇമാനെ ഖെലീനെ വിലക്കിയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *