Your Image Description Your Image Description

ഡല്‍ഹി: എല്ലാ സ്വകാര്യ സ്വത്തുക്കളും പൊതുനന്മ ചൂണ്ടിക്കാട്ടി സര്‍ക്കാരുകള്‍ക്ക് ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. സ്വകാര്യസ്ഥലം പൊതുനന്മയ്ക്കായി ഏറ്റെടുത്ത് പുനര്‍വിതരണം ചെയ്യാൻ അനുവദിക്കുന്ന ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി.

ചീ​ഫ് ജ​സ്റ്റീ​സ് ഡി.​വൈ.​ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ഒ​മ്പ​തം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന്‍റേ​താ​ണ് നി​ര്‍​ണാ​യ​ക ഉ​ത്ത​ര​വ്.1978-​ലെ ജ​സ്റ്റീ​സ് വി.​ആ​ര്‍.​കൃ​ഷ്ണ​യ്യ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബെ​ഞ്ചി​ന്‍റെ വി​ധി​യാ​ണ് കോ​ട​തി റ​ദ്ദാ​ക്കി​യ​ത്.

എ​ല്ലാ സ്വ​കാ​ര്യ സ്വ​ത്തും പൊ​തു​ന​ന്മ ചൂ​ണ്ടി​ക്കാ​ട്ടി സ​ര്‍​ക്കാ​രു​ക​ള്‍​ക്ക് ഏ​റ്റെ​ടു​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. ചി​ല സ്വ​കാ​ര്യ ഭൂ​മി​ക​ള്‍ പൊ​തു​സ്വ​ത്താ​ണെ​ന്ന് വി​ല​യി​രു​ത്താ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനും ബി.വി. നാഗരത്‌നയ്ക്കും പുറമേ ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, സുധാംശു ദൂലിയ, ജെ.ബി. പാര്‍ദിവാല, മനോജ് മിശ്ര, രാജേഷ് ബിന്ദാല്‍, സതീഷ് ചന്ദ്ര ശര്‍മ, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരായിരുന്നു ബെഞ്ചിലെ മറ്റംഗങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *