Your Image Description Your Image Description

പാലക്കാട്: പാലക്കാട്ട് നിയമസഭാ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനില്ലെന്ന് പറഞ്ഞ സന്ദീപ് വാര്യര്‍ക്ക് മറുപടിയുമായി ബി.ജെ.പി. സ്ഥാനാര്‍ഥി സി. കൃഷണകുമാര്‍. സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ് വലിയ ചർച്ചയായ സാഹചര്യത്തിലാണ് കൃഷണകുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

സി. കൃഷണകുമാറിന്റെ പ്രതികരണം….

സന്ദീപിന്റെ അമ്മ മരിച്ച സമയത്ത് താന്‍ സ്ഥലത്തുണ്ടായിരുന്നില്ല. സന്ദീപിനെ ഫോണില്‍ വിളിച്ചിരുന്നു. ഉത്തമബോധ്യമുണ്ട്. ഒരു ബി.ജെ.പി പ്രവര്‍ത്തകനും ഒരു അപമാനവും സഹിക്കേണ്ട ആവശ്യമില്ല. ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കൊപ്പം ബിജെപിയുടെ നേതാക്കളും സംസ്ഥാന നേതൃത്വവും ജില്ലാനേതൃത്വവും ഒക്കെയുണ്ട്.

വിഷയവുമായി ബന്ധപ്പെട്ട സന്ദീപിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് കണ്ടിട്ടില്ല. അദ്ദേഹം തന്റെ സഹപ്രവര്‍ത്തകനാണ്. സന്ദീപിന് എന്തെങ്കിലും വിഷമങ്ങള്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും അദ്ദേഹത്തോട് സംസാരിച്ച് പരിഹാരം കാണും. ബൂത്ത് തലം മുതല്‍ പോസ്റ്റര്‍ ഒട്ടിച്ചു വളര്‍ന്നയാളാണ് താൻ.

 

Leave a Reply

Your email address will not be published. Required fields are marked *