Your Image Description Your Image Description

തിരുവനന്തപുരം: മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ പ്രതികരണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരന്ദ്രന്‍.വഖഫ് ബോര്‍ഡിന്റേത് അനാവശ്യ ഇടപെടലാണെന്നും സുരന്ദ്രന്‍.വലിയ പ്രക്ഷോപം കൊണ്ടുവരുമെന്നും അദ്ദേഹം പ്രതികരിച്ചു.

കെ.സുരന്ദ്രന്റെ വാക്കുകൾ…..

കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ വഖഫിന്റെ പേരില്‍ കൊണ്ടുവന്ന നിയമനിര്‍മാണത്തിനെതിരേ എല്‍.ഡി.എഫും യു.ഡി.എഫും ചേര്‍ന്ന് നിയമസഭയില്‍ പാസാക്കിയ പ്രമേയം തെറ്റായിപ്പോയെന്ന് ജനങ്ങളോട് തുറന്നുപറയാന്‍ തയ്യാറാകണം.

വഖഫ് ബോര്‍ഡിന്റേത് അനാവശ്യ ഇടപെടലാണ്. ഈ സ്ഥലങ്ങളില്‍ അവരുടെ അവകാശവാദം അടിയന്തരമായി പിന്‍വലിക്കണം.മുനമ്പം വിഷയത്തില്‍ ക്രൈസ്തവ സഭകള്‍ക്ക് എല്ലാം അറിയാം, ബി.ജെ.പി മാത്രമാണ് അവര്‍ക്കൊപ്പം നിന്നിട്ടുള്ളത്.

ഈ പ്രശ്‌നം ഉയര്‍ത്തിപ്പിടിച്ച് സംസ്ഥാന വ്യാപകമായി വലിയ ബഹുജനപ്രക്ഷോഭത്തിന് ബി.ജെ.പി നേതൃത്വം കൊടുക്കാന്‍ പോവുകയാണ് .

Leave a Reply

Your email address will not be published. Required fields are marked *