Your Image Description Your Image Description

മറയൂർ : മൂന്നാർ പഞ്ചായത്തിൽ തലയാറിൽ പടയപ്പ ഓട്ടോറിക്ഷ തകർത്തു. വെള്ളിയാഴ്ച രാത്രി 12 മണിക്കാണ് തലയാർ സ്വദേശി കണ്ണന്റെ ലയത്തിന് മുന്നിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയാണ് കാട്ടാന തകർത്തത്.

രണ്ടുദിവസമായി പടയപ്പ തലയാർ എസ്റ്റേറ്റിലെ കടുകുമുടി, തലയാർ ഡിവിഷനുകളിലെ തൊഴിലാളിലയങ്ങൾക്ക് സമീപം നിലയുറപ്പിച്ചിരിക്കുകയായിരുന്നു.

രാത്രി മുഴുവൻ തൊഴിലാളികളെ ഭീതിയിലാഴ്ത്തിനിന്ന പടയപ്പ പുലർച്ചയോടുകൂടി തേയിലത്തോട്ടത്തിലേക്ക് മടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *