Your Image Description Your Image Description

തിരുവനന്തപുരം: സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തെക്കൻ തമിഴ്നാടിനും ശ്രീലങ്കയ്ക്കും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി കണക്കിലെടുത്ത് മഴ ശക്തമാകാൻ സാധ്യതയുള്ള ആറ് ജില്ലകളിൽ ഞായറാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലാണ് 115 മില്ലീ മീറ്റർ വരെ ലഭിക്കുന്ന മഴ പ്രതീക്ഷിക്കുന്നത്. കൂടാതെ മലയോരങ്ങളിൽ ഇടിമിന്നലോടെയുള്ള മഴയും പ്രവചിച്ചിട്ടുണ്ട്.തെക്കൻ ജില്ലകളിൽ ശനിയാഴ്‌ചയും ശക്തമായ മഴയാണ് ലഭിച്ചത്. അതേസമയം, കേരള-കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *