Your Image Description Your Image Description

കണ്ണൂർ: മംഗള, നേത്രാവതി, മത്സ്യഗന്ധ അടക്കം 25-ലധികം വണ്ടികൾക്കാണ് പുതിയ സമയമാറ്റം. മുൻകൂട്ടി റിസർവ് ചെയ്‌തവർ സമയമാറ്റം ശ്രദ്ധിക്കണം. കേരളത്തിലേക്കുള്ളവ നേരത്തേ എത്തും.മൺസൂൺ കാലത്ത് 40-75 കിലോ മീറ്ററായി വേഗം കുറച്ച വണ്ടികൾ ഇനി 110 കിലോ മീറ്ററിലോടും. എറണാകുളം-നിസാമുദ്ദീൻ മംഗള എക്‌സ്പ്രസ് (12617) മൂന്നുമണിക്കൂറോളം വൈകി പുറപ്പെടും.എറണാകുളത്തുനിന്ന് ഉച്ചക്ക് 1.25-ന് പുറപ്പെട്ടു. (നിലവിൽ രാവിലെ 10.30-ആണ്). ഷൊർണൂരിൽ വൈകീട്ട് 4.15-നും കണ്ണൂരിൽ 6.39-നും എത്തും. നിസാമുദ്ദീൻ-എറണാകുളം മംഗള (12618) ഒരുമണിക്കൂർ നേരത്തേ എത്തും. നിലവിൽ 13.40-ന് മംഗളൂരുവിൽ എത്തുന്ന വണ്ടി രാത്രി 10.35-ന് മംഗളൂരു വിടും. ഷൊർണൂരിൽ പുലർച്ചെ 4.15-നും എറണാകുളത്ത് 7.30-നും എത്തും.

.മംഗളൂരു-ഗോവ വന്ദേഭാരത്-രാവിലെ 8.30.

.മംഗളൂരു-ഗോവ മെമു-വൈകീട്ട് 3.30.

.മംഗളൂരു-ഗോവ സ്പെഷ്യൽ-രാവിലെ 5.30.

.മംഗളൂരു-മുംബൈ മത്സ്യഗന്ധ-ഉച്ച 2.20

Leave a Reply

Your email address will not be published. Required fields are marked *