Your Image Description Your Image Description

മാധവനും ശാലിനിയും പ്രധാനവേഷത്തിലെത്തിയ മണിരത്നം ചിത്രമാണ് അലൈ പായുതേ. ചിത്രം വൻ വിജയമായിരുന്നു. ഈ ചിത്രത്തോടെ മാധവൻ താരമൂല്യം കുത്തനെ ഉയർന്നു. തമിഴിൽ ചിത്രം വൻ വിജയമായതോടെ സാതീയ എന്ന പേരിൽ ചിത്രം ഹിന്ദിയിൽ റീമേക്ക് ചെയ്തു‌. വിവേക് ഒബ്റോയ്യും റാണി മുഖർജിയുമായിരുന്നു ചിത്രത്തിൽ പ്രധാനവേഷത്തിലെത്തിയത്.എന്നാൽ അലൈപായുതെ ആലോചിച്ചപ്പോൾ മണിരത്നത്തിൻ്റെ മനസിൽ നടൻ ഷാറുഖ് ഖാൻ ആയിരുന്നുവത്രേ. നടൻ തന്നെയാണ് ഒരു അഭിമുഖത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. ദിൽസെ ചെയ്യുന്ന സമയത്തായിരുന്നു അലൈ പായുതേയെക്കുറിച്ച് മണിരത്നം ആലോചിച്ചതെന്നും ആ സമയത്ത് താനായിരുന്നു മനസിലെന്നും എന്നാൽ എന്തുകൊണ്ടോ അത് സംഭവിച്ചില്ലെന്ന് ഷാറുഖ് അഭിമുഖത്തിൽ പറഞ്ഞു. അലൈപായുതേയുടെ ഹിന്ദി റീമേക്കായ സാതിയയിൽ അതിഥി വേഷത്തിൽ എസ്.ആർ.കെ എത്തിയിരുന്നു. യഷ് രാജ് ഫിലിംസും മദ്രാസ് ടാക്കീസും ചേർന്നാണ് സാതിയ നിർമിച്ചത്.1998ൽ പുറത്തിറങ്ങിയ ‘ദിൽസെക്ക് ശേഷം മണിരത്നവും ഷാറൂഖ് ഖാനും ഇതുവരെ ഒന്നിച്ചിട്ടില്ല. ഇതിനെക്കുറിച്ച് മുമ്പൊരിക്കൽ മണിരത്നം സംസാരിച്ചിരുന്നു. പല പരിപാടികളിലും താൻ പലപ്പോഴും ഷാറൂഖ് ഖാനെ കാണാറുണ്ട്. എന്നാൽ, അദ്ദേഹത്തിനായി ഒരു തിരക്കഥ തയാറായിട്ടില്ല. ഒരു ആശയം ലഭിച്ചു കഴിഞ്ഞാൽ സിനിമക്കായി ഷാറുഖ് ഖാനെ ഉറപ്പായും സമീപിക്കും’- എന്നായിരുന്നു പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *