Your Image Description Your Image Description

യു.എസ് : നവംബർ അഞ്ചിന് നടക്കാനിരിക്കുന്ന യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിയ്ക്കും പിന്തുണയില്ലെന്ന് യു.എസ്. ദിനപത്രമായ വാഷിങ്ടൺ പോസ്റ്റ്.

പോസ്റ്റിന്റെ പ്രസാധകനായ വിൽ ലൂയിസ് വെള്ളിയാഴ്ചയാണ് എഡിറ്റോറിയൽ ബോർഡ് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനെയോ ഡെമോക്രാറ്റ് സ്ഥാനാർഥി കമലാ ഹാരിസിനെയോ പിന്തുണയ്ക്കുന്നില്ലെന്ന് പ്രഖ്യാപിച്ചത്.

36 വർഷത്തിനിടെ ആദ്യമായാണ് പത്രം ഇങ്ങനൊരു പ്രഖ്യാപനം നടത്തുന്നത്. ഈ എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചതിന് ശേഷം 24 മണിക്കൂറിനിടെ 2000 വരിക്കാർ പത്രത്തെ ഉപേക്ഷിച്ചു.

സ്ഥാനാർഥികളെ പിന്തുണയ്ക്കാതിരിക്കാനുള്ള തീരുമാനം പത്ര ഉടമയും കോടിപതിയുമായ ജെഫ് ബെസോസിന്റെ നിർദേശപ്രകാരമാണെന്ന് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *