Your Image Description Your Image Description

എറണാകുളം : പട്ടികവര്‍ഗ യുവതീ യുവാക്കളുടെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമാക്കി നിര്‍ദ്ദിഷ്ഠ യോഗ്യതയുള്ള നിശ്ചിത എണ്ണം വിദ്യാര്‍ഥികള്‍ക്ക് സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്കാവശ്യമായ പരിശിലന പരിപാടിയിലേയ്ക്കു തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരും 30 വയസിന് താഴെയുള്ളവരും ബിരുദ പഠനത്തില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടുകൂടി കോഴ്‌സ് പൂര്‍ത്തീകരിച്ചവരുമാകണം. അവസാന സെമസ്റ്റര്‍ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

സെമസ്റ്റര്‍ സമ്പ്രദായത്തില്‍ ബിരുദ പഠനം നടത്തിയവരാണെങ്കില്‍ അവസാന സെമസ്റ്ററിന് തൊട്ടുമുമ്പ് വരെ ഫലം പ്രഖ്യാപിച്ചിട്ടുള്ള സെമസ്റ്റര്‍ പരീക്ഷകളിലെല്ലാം 50 ശതമാനം മാര്‍ക്കോടെ വിജയിച്ചിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം 250 രൂപയില്‍ അധികരിക്കാന്‍ പാടില്ല.താല്പര്യമുള്ള അര്‍ഹരായവര്‍ നിശ്ചിത അപേക്ഷാ ഫോമില്‍ വിവരങ്ങള്‍ രേഖപ്പെടുത്തി

യോഗ്യത, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ ആലുവ/ഇടമലയാര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ മൂവാറ്റുപുഴ ടൈബല്‍ ഡവലപ്‌മെന്റ് ഓഫീസിലോ ഒക്ടോബര്‍ 29-ന് മുമ്പായി നേരിട്ടോ തപാല്‍ മാര്‍ഗമോ ലഭ്യമാക്കണം. നിശ്ചിത സമയത്തിനകം ലഭിക്കാത്തതും ആവശ്യമായ രേഖകള്‍ ഇല്ലാത്തതുമായ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.

മുന്‍ വര്‍ഷങ്ങളില്‍ പരിശീലനം ലഭിച്ചവര്‍ പരിശീലനത്തിന് അപേക്ഷിക്കേണ്ടതില്ല. അപേക്ഷാ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും ആലുവ/ഇടമലയാര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ മൂവാറ്റുപുഴ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസുകളിലോ ബന്ധപ്പെടാം.
ഫോണ്‍: 0485-2970337

Leave a Reply

Your email address will not be published. Required fields are marked *