Your Image Description Your Image Description

ന്യൂഡൽഹി: പൊതുമേഖല ടെലികോം കമ്പനിയായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിന് (ബിഎസ്എന്‍എല്‍) ഇനി മുതൽ പുതിയ മുഖം. കണക്ടിങ് ഇന്ത്യ എന്നതിന് പകരം പുതിയ ലോഗോയില്‍ കണക്ടിങ് ഭാരത് എന്നാക്കിയാണ് മാറ്റിയിരിക്കുന്നത്. പുതിയ ടെലികോം കമ്പനികള്‍ക്ക് ഇടയില്‍ ബിഎസ്എന്‍എല്‍ അതിജീവനത്തിനായി പാടുപെടുകന്നതിനിടെ ആണ് പുതിയ മാറ്റങ്ങൾ.

പഴയ ലോഗോയിലെ നിറങ്ങളും മാറിയിട്ടുണ്ട്. നീലയും ചുവപ്പും നിറങ്ങള്‍ മാറ്റി ഇന്ത്യന്‍ പതാകയിലെ നിറങ്ങള്‍ ആണ് നല്‍കിയത്. കാവിക്കളറില്‍ ആണ് ലോഗോ. ഇന്ത്യയുടെ ഭൂപടവും പുതുതായി ഉള്‍പ്പെടുത്തി. കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്‍ഹയാണ് ഡല്‍ഹിയിലെ ബിഎസ്എന്‍എല്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പുതിയ ലോഗോ പ്രകാശനം ചെയ്തത്.

സുരക്ഷിതമായി വിശ്വസനീയമായി താങ്ങാനാവുന്ന ചെലവില്‍ ഭാരതത്തെ ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തിന്റെ പ്രതിഫലനമാണ് ലോഗോ എന്ന് ബിഎസ്എന്‍എല്‍.വ്യക്തമാക്കി. രാജ്യവ്യാപകമായി 4G നെറ്റ്‌വർക്ക് ലോഞ്ചിന് മുന്നോടിയായി, സ്പാം-ബ്ലോക്കിംഗ് സൊല്യൂഷൻ, വൈഫൈ റോമിംഗ് സേവനം, ഇൻട്രാനെറ്റ് ടിവി എന്നിവ ഉൾപ്പെടെ ഏഴ് പുതിയ സേവനങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.

ബിഎസ്എന്‍എല്ലിന്റെ പുതിയ ലോഗോയില്‍ ഇന്ത്യ മാറ്റി ഭാരതമാക്കി. പഴയ ലോഗോയില്‍ കണക്ടിങ് ഇന്ത്യ എന്നുള്ളതാണ് കണക്ടിങ് ഭാരത് എന്നാക്കി മാറ്റിയത്. പഴയ ലോഗോയിലെ നീലയും ചുവപ്പും നിറങ്ങള്‍ മാറ്റി ഇന്ത്യന്‍ പതാകയിലെ നിറങ്ങളും ഭാരതത്തിന്റെ ഭൂപടവും ലോഗോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *