Your Image Description Your Image Description

തിരുവനന്തപുരം : കേരള സർക്കാർ ഉന്നതവിദ്യാഭ്യാസ വകുപ്പ് സംസ്ഥാനത്തെ ഏഴ് സർവകലാശാലകൾക്ക് അനുവദിച്ച പ്രൊജക്ട് മോഡ് കോഴ്സുകളുടെ ഭാഗമായി കാലിക്കറ്റ് സർവകലാശാലയിൽ പുതുതായി ആരംഭിച്ച ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഒക്ടോബർ 30 വരെ അപേക്ഷിക്കാം.

നവമാധ്യമരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിതുറന്ന ഡിജിറ്റൽ മീഡിയ കണ്ടന്റുകളുടെ നിർമാണത്തിൽ സമഗ്ര പ്രായോഗിക പരിശീലനം നൽകുന്നതാണ് കോഴ്സ്. ഗ്രാഫിക് ഡിസൈൻ, ആനിമേഷൻ, ഓഡിയോ-വിഷ്യൽ പ്രൊഡക്ഷൻ, പോസ്റ്റ്പ്രൊഡക്ഷൻ തുടങ്ങിയ മേഖലകളിൽ ഏറ്റവും പുതിയ സാങ്കേതിക സംവിധാനങ്ങളോടെയുള്ള പ്രായോഗിക പരിശീലനത്തിനൊപ്പം കാലിക്കറ്റ് സർവകലാശാല എജ്യുക്കേഷണൽ മൾട്ടിമീഡിയ റിസർച്ച് സെന്ററിൽ ഇന്റേൺഷിപ്പും കോഴ്സിന്റെ ഭാഗമായി നൽകും.

അച്ചടി-ദൃശ്യ-ശ്രാവ്യ-നവമാധ്യമങ്ങളിലെ തൊഴിലവസരങ്ങൾക്കൊപ്പം മാധ്യമമേഖലയിലെ മറ്റ് തൊഴിൽരംഗങ്ങളിലേക്കും വിദ്യാർത്ഥികളെ സജജരാക്കുന്ന രീതിയിൽ ആവിഷ്‌ക്കരിച്ച ആറുമാസ ഡിപ്ലോമ കോഴ്സിന്റെ അടിസ്ഥാന യോഗ്യത ബിരുദമാണ്. www.admission.uoc.ac.in വെബ്‌സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *