Your Image Description Your Image Description

കൊച്ചി: അങ്കമാലിയിൽ 300 ഗ്രാം എം.ഡി.എം.എയുമായി ചാലക്കുടി മേലൂർ സ്വദേശി വിനു, അടിമാലി സ്വദേശി സുധീഷ്, തൃശൂർ അഴീക്കോട് സ്വദേശി ശ്രീക്കുട്ടി എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും അങ്കമാലി പോലീസും ചേർന്ന് പിടികൂടിയത്. 325 ഗ്രാം എംഡിഎംഎ, പത്ത് ഗ്രാം എക്സ്റ്റസി എന്നിവ കണ്ടെത്തി. ബംഗളൂരുവിൽ നിന്നാണ് ഇവ കൊണ്ടുവന്നത്.അമിത വേഗത്തിലെത്തിയ ബൊലോറെ കാർ അങ്കമാലി ടിബി ജംഗ്ഷനിൽ വച്ച് പോലീസ് സാഹസികമായി തടഞ്ഞ് നിർത്തുകയായിരുന്നു. സീറ്റ് തുറന്ന് പരിശോധിച്ചപ്പോഴാണ് 11 പ്രത്യേക പായ്ക്കറ്റുകളിൽ മയക്കുമരുന്ന് കണ്ടെത്തിയത്. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

Leave a Reply

Your email address will not be published. Required fields are marked *