Your Image Description Your Image Description

കോട്ടയം: റെക്കോർഡ് കുതിപ്പു നടത്തിയ തേങ്ങ മുതൽ അടുക്കളയിലെ നിത്യോപയോഗ സാധനങ്ങൾക്കെല്ലാം വില കുതിച്ചു കയറി. വിലക്കയറ്റത്തിൽ കുടുംബ ബജ്റ്റ് പിടിച്ചു നിർത്താൻ വീട്ടമ്മമാർ പെടാപ്പാടുപെടുകയാണ്. ഉച്ചയ്ക്കു ചോറിനൊപ്പം ബീൻസ് തോരൻ വെക്കാമെന്നു കരുതിയാൽ രണ്ടാഴ്‌ച മുൻപ് കിലോയ്ക്ക് 70 രൂപ ആയിരുന്ന ബീൻസിന് ഇപ്പോൾ ഹോൾസൈൽ വില 180 രൂപയാണ്. കാബേജിനും ക്യാരറ്റിനും 60 രൂപ. തോരൻ വെക്കാൻ കൂടിയ വില നൽകി തേങ്ങാകൂടി വാങ്ങണമെന്നതിനാൽ തോരൻ മോഹം ഉപേക്ഷിക്കാതെ തരമില്ല.തക്കാളി കൊണ്ടു പരീക്ഷണം നടത്താമെന്നുവെച്ചാൽ തക്കാളി വില 60ൽ എത്തി, സവാളക്കും നൽകണം 60, ചെറിയുള്ളി വാങ്ങണമെങ്കിൽ രൂപ 70 നൽകണം. വെണ്ടയ്ക്ക് കിലോ 40 രൂപ, മുളക് 35 രൂപും വരെ എത്തി നൽക്കുന്നു.കിഴങ്ങിനും പടവലത്തിനും കിലോയ്ക്ക് അൻപതായി ഉയർന്നു. ചേനയ്ക്കു വില 70, ബീറ്റ്റൂട്ട് 50, വെള്ളരി 30, ഇഞ്ചി 190, വിലിയ നാരങ്ങ 80, പച്ചമാങ്ങ 85, മുരിങ്ങക്ക 100 എന്നിങ്ങനെയാണ് വില നിലവാരം. ഇഞ്ചിക്കൊപ്പം വെളുത്തുള്ളി വിലയും സാധാരണക്കാരുടെ കൈപൊള്ളിക്കും. വെളുത്തുള്ളി കിലോയ്ക്ക് 130 രൂപയിൽ നിന്ന് 330 കടന്നു കുതിച്ചുകൊണ്ടിരിക്കുകയാണ്.വില ഉയർന്നതോടെ മലയാളികൾ തങ്ങളുടെ പ്രിയപ്പെട്ട കറികളെല്ലാം ഉപേക്ഷിക്കേണ്ട അവസ്ഥയാണ്. വിപണയിൽ രണ്ടാഴ്‌ച കൊണ്ടു വന്ന മാറ്റമാണിതെന്നു വ്യാപാരികൾ പറയുന്നു. ഉത്തരേന്ത്യയിൽ വിളവു കുറഞ്ഞതാണ് സവാളയ്ക്കും ഉള്ളിക്കും വില വർധിക്കാൻ കാരണം. തമിഴ്‌നാട്ടിലും സമാന അവസ്ഥയാണ്. വിളവ് കുറഞ്ഞതോടെ തമിഴ്‌നാട്ടിൽ നിന്നുള്ള പച്ചക്കറി വില കുതിച്ചുയരുകയായിരുന്നു. അടുത്തിടെ തമിഴ്‌നാട്ടിലെ ഉൽപ്പാദനം കുറഞ്ഞതോടെ തേങ്ങവില 75 രൂപവരെ എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *