Your Image Description Your Image Description

സംസ്ഥാനത്ത് കൊവിഡ് കേസുകൾ വീണ്ടും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 265 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൂടാതെ ഒരു മരണം റിപ്പോർട്ട് ചെയ്തു. നിലവിൽ ആക്ടീവ് കേസുകൾ 2606 ആണ്.

രാജ്യത്താകെ 24 മണിക്കൂറിനിടെ 328 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രാജ്യത്തെ ആക്ടീവ് കേസുകൾ 2997 ആണ്. ഇന്നലെ 300 പേർക്ക് കൂടി സംസ്ഥാനത്ത് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ആക്ടീവ് കേസുകൾ 2341 ആയിരുന്നു. മൂന്ന് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പറയുന്നു. ‌ കോവിഡ് ദിനംപ്രതി കൂടുന്നതിനാൽ ജാ​ഗ്രത നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *