Your Image Description Your Image Description

പട്ന: ബിഹാറിലെ സിവാൻ, സരൺ ജില്ലകളിലുണ്ടായ വ്യാജമദ്യദുരന്തത്തിൽ 25 മരണം. 49 പേർ ചികിത്സയിലാണ്. മദ്യത്തിൽ മീഥൈയിൽ ആൽക്കഹോൾ കലർത്തിയെന്ന് പ്രാഥമിക വിവരം.

സംഭവത്തിൽ, ബിഹാർ‌ മുഖ്യമന്ത്രി നിതീഷ് കുമാർ  ഉന്നത ഉദ്യോ​ഗസ്ഥരോട് സ്ഥലം സന്ദർശിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ദുരന്തവുമായി ബന്ധപ്പെട്ട് 25 പേരെ അറസ്റ്റ് ചെയ്തു. രണ്ട് അന്വേഷണ സംഘങ്ങളായാണ് കേസ് അന്വേഷിക്കുന്നത്. അതെ സമയം, ദുരന്തത്തിന് പിന്നാലെ സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി പ്രതിപക്ഷം രം​ഗത്തെത്തി. സംസ്ഥാനത്ത് മദ്യനിരോധനം നിലവിലുണ്ടെങ്കിലും വ്യാജമദ്യത്തിന്റെ വിൽപ്പന വ്യാപകമാണെന്ന് കോൺ​ഗ്രസ് ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *