Your Image Description Your Image Description

കാസർഗോഡ് : കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ അവാര്‍ഡ്, ആനുകൂല്യ വിതരണം എന്നിവയുടെ ജില്ലാതല ഉദ്ഘാടനം ഒക്ടോബര്‍ 18ന് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ കര്‍ഷകതൊഴിലാളി ബോര്‍ഡ് ചെയര്‍മാന്‍ എന്‍.ചന്ദ്രന്‍ നിർവഹിക്കും. കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ ബങ്കളം കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനാകും.

കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ളവരുടെ മക്കളില്‍ എസ്.എസ്.എല്‍.സി, പ്ലസ്.ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ കുട്ടികള്‍ക്കാണ് അവാര്‍ഡുകള്‍ വിത രണം ചെയ്യുന്നത്. ജില്ലയില്‍ 1200ഓളം വിദ്യാര്‍ത്ഥികള്‍ അവാര്‍ഡിന് അര്‍ഹരായി. കാഞ്ഞങ്ങാട് നടക്കുന്ന ചടങ്ങില്‍ ഹോസ്ദുര്‍ഗ് താലൂക്ക് പരിധിയിലുള്ള കുട്ടികള്‍ക്കാണ് അവാര്‍ഡ് നല്‍കുക.

ചടങ്ങില്‍ കര്‍ഷക തൊഴിലാളികള്‍ക്കുള്ള വിവാഹ ആനുകൂല്യ വിതരണം കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത ടീച്ചറും ചികിത്സ മരണാനന്തര ധനസഹായം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠനും നിര്‍വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *