Your Image Description Your Image Description

റിലീസ് ചെയ്ത ദിവസം തന്നെയാണ് റീലും തന്റെ സോഷ്യൽമീഡിയ പേജിലൂടെ കാർത്തിക് പുറത്തിറക്കിയത്. ഈ റീൽ വീഡിയോ കണ്ടാൽ കേരളം മുഴുവൻ കറങ്ങി വന്നൊരു പ്രതീതിയാണ് പ്രേക്ഷകർക്ക് കിട്ടുക. ഇൻസ്റ്റയിൽ മാത്രം റീൽ എൺപത് ലക്ഷത്തിന് മുകളിൽ ആളുകൾ കണ്ടു.

ഇപ്പോഴിതാ ദിവസങ്ങൾ നീണ്ട പ്രയത്നത്തിലൂടെ ചിത്രീകരിച്ച അറുപത് സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയ്ക്ക് വേണ്ടി എത്ര രൂപ തനിക്ക് ചിലവായെന്ന് വെളിപ്പെടുത്തുകയാണിപ്പോൾ കാർത്തിക് സൂര്യ പുതിയ വീഡിയോയിലൂടെ. വെറൈറ്റി കണ്ടന്റിന് വേണ്ടി ചെയ്ത റീലാണെങ്കിലും കേരള ടൂറിസത്തിന് അതൊരു മുതൽക്കൂട്ടായെന്നതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് കാർത്തിക് വീഡിയോ ആരംഭിച്ചത്.

തന്നെ കാണാനുള്ള ആ​ഗ്രഹം മന്ത്രി മുഹ​മ്മദ് റിയാസ് പ്രകടിപ്പിച്ചിരുന്നുവെന്നും എന്നാൽ അതിനൊരു സമയം കണ്ടെത്താൻ കഴിയാത്തതിനാൽ നേരിട്ട് പോയി അദ്ദേഹത്തോട് സംസാരിക്കാൻ കഴിഞ്ഞില്ലെന്നും കാർത്തിക് പുതിയ വീഡിയോയിൽ പറഞ്ഞു. രണ്ട് ലക്ഷത്തോളം രൂപയാണ് വൈറലായ റീൽ ചെയ്യാനായി കാർത്തിക്കിന് ചിലവായത്.

അതിൽ കാറിനുള്ള പെട്രോൾ, വസ്ത്രം, ഭക്ഷണം, വീഡിയോ എഡിറ്റേഴ്സിന്റെ ശമ്പളം എന്നിവയെല്ലാം ഉൾപ്പെടും. റീലിനുവേണ്ടി 2500 കിലോമീറ്ററോളമാണ് കാർത്തിക് സൂര്യയും സംഘവും സഞ്ചരിച്ചത്. റീൽ ചിത്രീകരിക്കുന്നതിനിടെ കാർത്തിക്കിന്റെ ഡ്രോൺ ഉൾപ്പടെയുള്ള ചില ​ഗാഡജന്റുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. വ്യത്യസ്തമായ ആശയം എടുത്ത് മനോഹരമായി ചെയ്ത കാർത്തിക്കിന് അഭിനന്ദന പ്രവാ​ഹമാണ് സോഷ്യൽമീഡിയയിൽ.

Leave a Reply

Your email address will not be published. Required fields are marked *