Your Image Description Your Image Description

കോട്ടയം: കണ്ണൂർ എ.ഡി.എം. നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് പി.പി. ദിവ്യക്ക് വീഴ്ച പറ്റിയെന്ന് സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി.നവീൻ ബാബുവിൻ്റെ മരണം അതീവ ദൗർഭാഗ്യകരമാണ്. സംഭവത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്ക് വീഴ്‌ച പറ്റി. എ.ഡി.എമ്മിൻ്റെ യാത്രയയപ്പ് വേദിയിൽ പോയി പി.പി. ദിവ്യ ഇങ്ങനെയൊരു പരാമർശം നടത്തേണ്ടിയിരുന്നില്ല. അത് വീഴ്ചയാണ്.വിഷയത്തിൽ കണ്ണൂർ സി.പി.എം. ജില്ലാ സെക്രട്ടറിയുടെ നിലപാട് തന്നെയാണ് എനിക്കും. തെറ്റ് പറ്റിയെന്ന് കണ്ടെത്തിയാൽ മുകമായി ഇരിക്കുന്ന ഒരു പാർട്ടിയല്ല സി.പി.എം. ഇതിൽ നടപടിയുണ്ടാകും. വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും ശ്രീമതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *