Your Image Description Your Image Description

എ.ഡി.എം നവീൻ ബാബു രാഷ്ട്രീയ ധാർഷ്ട്യത്തിൻ്റെ ഇരയാണെന്ന് എസ്.ഡി.പി.ഐ. എ.ഡി.എം നിയമവിരുദ്ധ പ്രവർത്തനം നടത്തിയിട്ടുണ്ടെങ്കിൽ നിയമപരമായ വഴി തേടാമെന്നിരിക്കേ സദസിലെത്തി അപമാനിച്ചത് അധികാര രാഷ്ട്രീയത്തിന്റെ ഹുങ്ക് കൊണ്ടാണ്. ക്ഷണിക്കപ്പെടാതെ യാത്രയയപ്പ് വേദിയിലെത്തി അപമാനിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നടപടി അങ്ങേയറ്റം അനുചിതവും പ്രതിഷേധാർഹവുമാണ്. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സി.പി.എം നേതാവുമായ പി.പി ദിവ്യക്ക് സ്ഥാനത്ത് തുടരാൻ യാതൊരു അർഹതയുമില്ല. ആത്മഹത്യാ പ്രേരണ കുറ്റത്തിന് അവർക്കെതിരേ കേസെടുക്കണം. ദാരുണമായ സംഭവത്തിലേക്ക് നയിച്ച പമ്പ് നിർമാണവുമായി ബന്ധപ്പെട്ട് അവരുടെ വ്യക്തിപരമായ താൽപ്പര്യം എന്താണെന്ന് അറിയാൻ പൊതുസമൂഹത്തിന് താൽപ്പര്യമുണ്ട്. കേവലം അഴിമതിയുടെ പ്രശ്നം മാത്രമല്ല, അഴിമതി തടയുന്നതിനും കുറ്റക്കാരെ ശിക്ഷിക്കാനും നിയമപരമായ മാർഗമുണ്ട്.ഏതു വൃത്തികേടിനും പാർട്ടി കൂടെയുണ്ടാവുമെന്ന തോന്നൽ പലരെയും അന്ധരാക്കി മാറ്റുന്നു എന്നതിന്റെ തെളിവാണിത്. ബ്യൂറോക്രസിയും രാഷ്ട്രീയാധികാരവും തമ്മിൽ ആശാസ്യകരമല്ലാത്ത മൽസരത്തിനും പകക്കും ഇത്തരം സംഭവങ്ങൾ ഇടയാക്കും. രാഷ്ട്രീയാധികാരം ഉപയോഗിച്ച് സർക്കാർ ജീവനക്കാരെ വരുതിയിലാക്കാൻ ശ്രമിക്കുന്ന സംഭവങ്ങളും വിരളമല്ല ഭാവിയിൽ ഇത്തരം ദാരുണസംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള സമഗ്രമായ നടപടികൾ ഉണ്ടാവണമെന്നും സംസ്ഥാന സെക്രട്ടറി കെ.കെ. അബ്ദുൽ ജബ്ബാർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *