Your Image Description Your Image Description

കണ്ണൂർ : നവീൻ ബാബുവിന് നൽകിയ യാത്രയയപ്പു ചടങ്ങിലേക്ക് കലക്ടറേറ്റിലെ റവന്യു സ്റ്റാഫിനല്ലാതെ മറ്റാർക്കും ക്ഷണമുണ്ടായിരുന്നില്ല. പൊതുപരിപാടിയല്ലാത്തതിനാൽ മാധ്യമപ്രവർത്തകരോ പിആർഡി ജീവനക്കാരോ ഉണ്ടായിരുന്നുമില്ല.

പക്ഷേ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ക്ഷണിക്കാതെ കയറിച്ചെല്ലുന്നതിനു മുൻപ് ഒരു വിഡിയോഗ്രഫർ അവിടെ എത്തിയിരുന്നു. ദിവ്യയുടെ പ്രസംഗവും ഇറങ്ങിപ്പോക്കും വിഡിയോഗ്രഫർ ചിത്രീകരിച്ചു.

ഈ വിഡിയോ മാധ്യമപ്രവർത്തകർക്കും ചാനലുകൾക്കും ലഭിച്ചു. അത് പിന്നെ വർത്തയാകുകയും ചെയ്തു.എഡിഎമ്മിനെ പരമാവധി അപമാനിച്ചുവിടുക എന്ന കൃത്യമായ തിരക്കഥയിയുടെ ഭാഗമായാണ് പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഈ കുറ്റകൃത്യങ്ങൾ നടത്തിയതെന്ന് വ്യക്തമാക്കുകയാണ്.ഇത് ആദ്യമായിട്ടല്ല ദിവ്യയ്ക്കെതിരെ പരാതികൾ വരുന്നത്.

2016 ൽ  കുട്ടിമാക്കൂലിൽ ദലിത് പെൺകുട്ടി ആത്മഹത്യ ശ്രമം. സംഭവത്തിൽ പി.പി.ദിവ്യയ്ക്കെതിരെ കേസെടുത്തിരുന്നു.കോൺഗ്രസ് തലശ്ശേരി ബ്ലോക്ക് സെക്രട്ടറിയായിരുന്ന കുട്ടിമാക്കൂലിലെ എൻ.രാജന്റെ മകൾ അഞ്ജന ഡിവൈഎഫ്ഐ നേതാക്കൾ ചാനൽ ചർച്ചയ്ക്കിടയിൽ നടത്തിയ പരാമർശങ്ങളിൽ മനംനൊന്ത് ആത്മഹത്യക്കു ശ്രമിച്ചുവെന്നാണ് കേസ്. പട്ടികവിഭാഗ കമ്മിഷനാണ് അന്നു കേസെടുത്തത്. ഈ കേസ് പിന്നീട് എഴുതിത്തള്ളി.

മികച്ച രീതിയിൽ സേവനം നടത്തുന്ന ഉദ്യോഗസ്ഥനായിരുന്നു നവീൻ ബാബു. നീണ്ടകാലം പത്തനംതിട്ടയിൽ പ്രവർത്തിച്ചപ്പോൾ ഒരാക്ഷേപവും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹത്തിനോടൊപ്പം ജോലി ചെയ്‌ത ഉദ്യോഗസ്ഥർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *