Your Image Description Your Image Description

കേരളത്തിൽ മൂന്ന് മണ്ഡലങ്ങളിലേയും ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. വയനാട് ലോക്സഭാ മണ്ഡലം, പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നവംബർ 13നാണ്. വോട്ടെണ്ണൽ നവംബർ 23നും നടക്കും. അടുത്ത പത്തുദിവസത്തിനുള്ളിൽ നാമനിർദേശപത്രിക സമർപ്പിക്കണം. സ്ഥാനാർഥികളുടെ പേര് പ്രഖ്യാപിച്ചാൽ മതിയെന്ന സ്ഥിതിയിലാണ് പാർട്ടികൾ. ചേലക്കരയിൽ യു.ആർ.പ്രദീപിനെ മത്സരിപ്പിക്കാനാണ് സിപിഎം തീരുമാനം. വയനാട്ടിൽ പ്രിയങ്ക ഗാന്ധിയാണ് കോൺഗ്രസിന്റെ സ്ഥാനാർഥി.

പാലക്കാട്ട് തുടക്കം മുതൽ കേൾക്കുന്നത് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെയും കെപിസിസി വൈസ് പ്രസിഡന്റ് വി.ടി.ബൽറാമിന്റെയും പേരുകളാണ്. കോൺഗ്രസിന്റേത് യുവ സ്ഥാനാർഥിയാണെങ്കിൽ, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫിനെ മത്സരിപ്പിക്കാനാണു സിപിഎമ്മിന്റെ ആലോചന. പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോളും പരിഗണനയിലുണ്ട്. ബിജെപിയിൽ സി.കൃഷ്ണകുമാറിനാണ് സാധ്യത. ശോഭാ സുരേന്ദ്രന്റെ പേരുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *