Your Image Description Your Image Description

ചോറ്റാനിക്കര: കൊടിയേരി ബാലകൃഷ്ണൻ നഗറിൽ എരുവേലി കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന് സമ്മേളനത്തിൽ സിപിഐഎം ജില്ലാ കമ്മിറ്റിയഗം സ. സി. കെ. വർഗീസ് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. എരുവേലി പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബാ കേന്ദ്രമാക്കി നിർത്തണമെന്ന് സിപിഐഎം ചോറ്റാനിക്കര ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനം ചോറ്റാനിക്കര ലോക്കൽ സെക്രട്ടറിയായി സ. ജി. ജയരാജനെയും കണയന്നൂർ ലോക്കൽ സെക്രട്ടറിയായി സ കെ എൻ സുരേഷിനെയും യഥാക്രമം 13, 11 അംഗ ലോക്കൽ കമ്മിറ്റികളെയും തെരഞ്ഞെടുത്തു. സഖാക്കൾ പി. വാസുദേവൻ കെ. ടി തങ്കപ്പൻ, പി. കെ. സുബ്രഹ്മണ്യൻ, എം. ആർ. രാജേഷ്, ഓമന ധർമ്മൻ ,ജയരാജ് തുടങ്ങിയവർ സംസാരിച്ചു .സുരേഷിന്റെ നേതൃത്വത്തിൽ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. സമ്മേളനത്തിൽ ചോറ്റാനിക്കര ലോക്കൽ കമ്മിറ്റി വിഭജിച്ചു. ചോറ്റാനിക്കര, കണയന്നൂർ ലോക്കൽ കമ്മിറ്റികൾ ആയി പ്രവർത്തിക്കാൻ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *