Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം:സിഎംആര്‍എല്‍ എക്‌സാലോജിക് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ മൊഴിയെടുക്കലിന് ഹാജരായി. ​വീ​ണ​യു​ടെ മൊ​ഴി​യെ​ടു​ത്ത് സീ​രി​യ​സ് ഫ്രോ​ഡ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഓ​ഫീ​സ് (എ​സ്എ​ഫ്ഐ​ഒ).

ബു​ധ​നാ​ഴ്ച ചെ​ന്നൈ​യി​ലെ ഓ​ഫീ​സി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് വീ​ണ​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്.അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ അ​രു​ൺ പ്ര​സാ​ദാ​ണ് മൊ​ഴി​യെ​ടു​ത്ത​ത്.

എട്ടുമാസമാണ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണ് മാ​സ​പ്പ​ടി കേ​സി​ൽ എ​സ്എ​ഫ്ഐ​ഒ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​ത്. വീ​ണ​യു​ടെ എ​ക്സാ​ലോ​ജി​ക് ക​മ്പ​നി​യു​മാ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​സ​പ്പ​ടി​ക്കേ​സി​ലാ​ണ് എ​സ്എ​ഫ്ഐ​ഒ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.

ക​രി​മ​ണ​ൽ ക​മ്പ​നി​യാ​യ സി​എം​ആ​ർ​എ​ല്ലി​ൽ നി​ന്നും വീ​ണാ വി​ജ​യ​ൻ ചെ​യ്യാ​ത്ത സേ​വ​ന​ത്തി​ന്‍റെ പേ​രി​ൽ മാ​സ​പ്പ​ടി​യാ​യി പ​ണ ഇ​ട​പാ​ട് ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്.

 

 

Leave a Reply

Your email address will not be published. Required fields are marked *