Your Image Description Your Image Description

മുംബെെ: ടാറ്റ ​ട്രസ്റ്റിൻ്റെ ചെയർമാനായി നോയൽ ടാറ്റയെ തിരഞ്ഞെടുത്തു. മുംബൈയിൽ ചേർന്ന ടാറ്റ ട്രസ്റ്റിന്റെ യോഗത്തിലാണ് തീരുമാനം. ഇന്ന് രാവിലെ ചേർന്ന ടാറ്റ ട്രസ്‌റ്റ് ബോർഡ് യോഗത്തിലാണ് രത്തൻ ടാറ്റയുടെ അർദ്ധസഹോദരൻ കൂടിയായ നോയൽ ടാറ്റയെ ചെയർമാനായി തിരഞ്ഞെടുത്തത്.

സർ ദോരാബ്ജി ട്രസ്റ്റിലും ശ്രീ രത്തൻ ടാറ്റ ട്രസ്റ്റിലും അംഗമാണ് നിലവിൽ നോയൽ ടാറ്റ. ടാറ്റ ട്രസ്റ്റിൻ്റെ കുടക്കീഴിലുള്ള സ്ഥാപനങ്ങളാണ് ഇവ രണ്ടും. സർ ദോരാബ്ജി ട്രസ്റ്റിനും ശ്രീ രത്തൻ ടാറ്റ ട്രസ്റ്റിനുമായി 66 ശതമാനം ഓഹരി പങ്കാളിത്തമാണ് ടാറ്റ സൺസിലുള്ളത്.

 

Leave a Reply

Your email address will not be published. Required fields are marked *