Your Image Description Your Image Description

കൊച്ചി:ബംഗളൂരുവിൽ നടന്ന പരിപാടിക്ക് 100 മൊബൈൽ ഫോണുകൾ മോഷണം പോയി എന്ന വിവരത്തിനടിസ്ഥാനത്തിലാണ് അന്വേഷണ കേരളത്തിന് പുറത്തേക്കും വ്യാപിപ്പിച്ചത് . അലൻ വാക്കറുടെ സംഗീത പരിപാടിക്ക് മൊബൈൽ ഫോണുകൾ മോഷണം പോയ കേസിൽ ബംഗളൂരു ഡൽഹിയും കേന്ദ്രീകരിച്ച് അന്വേഷണം.കൊച്ചിയിലെ പരിപാടിക്ക് നാലുദിവസങ്ങൾക്കു മുൻപായിരുന്നു ബംഗളൂരുവിലെ പരിപാടി. ഇതേ സംഘം തന്നെയാണോ കൊച്ചിയിലെ മോഷണത്തിന് പിന്നിൽ എന്ന് സംശയമുണ്ട്. അന്വേഷണസംഘം ബംഗളൂരുവിൽ എത്തി. മൊബൈൽ ഫോൺ ഡൽഹിയിൽ എത്തിയെന്ന് വിവരങ്ങളും പുറത്തുവരുന്നുണ്ട് .കൊച്ചി പോലീസിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് ഡൽഹിക്ക് തിരിക്കും. കൊച്ചിയിലെ ബോൾഗാട്ടി പാലസിൽ നടന്ന പരിപാടിക്കിടെ 21 ഐഫോണുകൾ ഉൾപ്പെടെ 35 സ്മാർട്ട് ഫോണുകൾ നഷ്ടമായി എന്നാണ് പരാതി.

Leave a Reply

Your email address will not be published. Required fields are marked *