Your Image Description Your Image Description

താം​പ: മി​ൽ​ട്ട​ൻ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റി​ലും ക​ന​ത്ത മ​ഴ​യി​ലും അ​മേ​രി​ക്ക​യി​ലെ ഫ്ലോ​റി​ഡ സം​സ്ഥാ​ന​ത്ത് മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഒ​ൻ​പ​താ​യി. ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റി​ൽ നൂ​റി​ല​ധി​കം വീ​ടു​ക​ൾ ത​ക​ർ​ന്നു.

30 ല​ക്ഷം പേ​ർ​ക്കു വൈ​ദ്യു​തി ഇ​ല്ലാ​താ​യി. കൊ​ടു​ങ്കാ​റ്റ് മൂ​ലം ഫ്ലോ​റി​ഡ​യി​ൽ ക​ന​ത്ത മ​ഴ​യു​ണ്ടാ​യി. താ​ന്പ ബേ ​മേ​ഖ​ല​യി​ലെ താ​ന്പ, സെ​ന്‍റ് പീ​റ്റേ​ഴ്സ്ബ​ർ​ഗ്, ക്ലി​യ​ർ​വാ​ട്ട​ർ ന​ഗ​ര​ങ്ങ​ളി​ൽ മി​ന്ന​ൽ​പ്ര​ള​യത്തിനും മു​ന്ന​റി​യി​പ്പ്.

കാ​റ്റ​ഗ​റി മൂ​ന്നി​ലേ​ക്കു താ​ണ മി​ൽ​ട്ട​ൻ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ് മ​ണി​ക്കൂ​റി​ൽ 195 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ലാ​ണു ക​ര​തൊ​ട്ട​ത്. വേ​ഗം 150 കി​ലോ​മീ​റ്റ​റാ​യി താ​ഴ്ന്ന കാ​റ്റി​നെ കാ​റ്റ​ഗ​റി ഒ​ന്നി​ലേ​ക്കു താ​ഴ്ത്തി​യ​താ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. വിവിധ മേഖലകളിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *