Your Image Description Your Image Description

കോഴിക്കോട് : സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റി, പൊതുവിദ്യാഭ്യാസ വകുപ്പ് മുഖേന നടത്തുന്ന പത്താം തരം തുല്യത കോഴ്സിലെ പതിനേഴാം ബാച്ചിൻ്റെ പൊതുപരീക്ഷ ഒക്ടോബർ 21 മുതൽ 30 വരെ നടക്കും.

12 പരീക്ഷാകേന്ദ്രങ്ങളിലായി 1071 പഠിതാക്കളാണ് കോഴിക്കോട് ജില്ലയിൽ നിന്നും പരീക്ഷയെഴുതുന്നത്. ഇവരിൽ 239 പേർ പുരുഷൻമാരും 832 പേർ സ്ത്രീകളുമാണ്. പട്ടികജാതി വിഭാഗത്തിൽ നിന്നും 73 പേരും പട്ടികവർഗ വിഭാഗത്തിൽ നിന്നും 4 പേരും ഭിന്നശേഷിക്കാരായ
16 പേരും പൊതു പരീക്ഷയിൽ പങ്കെടുക്കും.

മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സോഷ്യൽ സയൻസ്, ഊർജ്ജതന്ത്രം, രസതന്ത്രം, ജീവശാസ്ത്രം, ഗണിത ശാസ്ത്രം, ഇൻഫർമേഷൻ ടെക്നോളജി എന്നീ വിഷയങ്ങളിൽ ഗ്രേഡിംഗ് രീതിയിലാണ് പരീക്ഷ. പത്താം തരം തുല്യത പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത പഠിതാക്കൾ ബന്ധപ്പെട്ട പരീക്ഷാകേന്ദ്രങ്ങളിൽ നിന്നും ഹാൾ ടിക്കറ്റ് കൈപ്പറ്റി പരീക്ഷ എഴുതണം.

Leave a Reply

Your email address will not be published. Required fields are marked *