Your Image Description Your Image Description

പാലക്കാട് : ‘അഭ്യസ്തവിദ്യരായ പട്ടികജാതി യുവജനങ്ങള്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പരിശീലനം’ എന്ന ജില്ലാ പഞ്ചായത്ത് പദ്ധതി പ്രകാരം അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് ജോലി നേടുന്നതിനുള്ള പ്രവൃത്തിപരിചയം ലഭ്യമാക്കുന്നതിന് പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു.

പ്രതിമാസ സ്‌റ്റൈപ്പന്റോടു കൂടിയാണ് പരിശീലനം. ബി.എസ്.സി നഴ്സിങ് (സ്‌റ്റൈപ്പന്റ്: 10,000 രൂപ), ജനറല്‍ നഴ്സിങ് (സ്‌റ്റൈപ്പന്റ്: 8,000 രൂപ), എം.എല്‍.ടി/ ഫാര്‍മസി/ റേഡിയോഗ്രാഫര്‍ തുടങ്ങിയ പാരാമെഡിക്കല്‍ യോഗ്യത (സ്‌റ്റൈപ്പന്റ്: 8,000 രൂപ), എന്‍ജിനീയറിങ് (സ്‌റ്റൈപ്പന്റ്: 10,000 രൂപ), പോളിടെക്നിക് (സ്‌റ്റൈപ്പന്റ്: 8,000 രൂപ), ഐ.ടി.ഐ (സ്‌റ്റൈപ്പന്റ്: 7,000 രൂപ) എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത.

താത്പര്യമുള്ളവര്‍ ജാതി-റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ബാങ്ക് പാസ്ബുക്ക്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ ഒക്ടോബര്‍ 16 നകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷകര്‍ പഞ്ചായത്തുകളില്‍ സ്ഥിര താമസക്കാരായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ്, ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0491 250 5005.

Leave a Reply

Your email address will not be published. Required fields are marked *