Your Image Description Your Image Description

ചെന്നൈ : ആരാധകർ ഏറെ കാത്തിരിക്കുന്ന താരവിവാഹമാണ് നടൻ കാളിദാസ് ജയറാമിന്റേത്.മോഡൽ താരിണി കലിംഗരായറാണ് വധു.

കാളിദാസ് കാളിദാസ് ജയറാമിന്റെ ആദ്യ വിവാഹ ക്ഷണക്കത്ത് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് നൽകികൊണ്ടുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് കാളിദാസ്.

കാളിദാസിനൊപ്പം ജയറാമും പാർവതിയുമുണ്ട്. എംകെ സ്റ്റാലിനും പത്നിക്കും ജയറാമാണ് ക്ഷണക്കത്ത് നൽകിയത്. ചിത്രം പങ്കുവച്ചതിന് പിന്നാലെ ആശംസയുമായി ആരാധകരും എത്തുന്നുണ്ട്.

കഴിഞ്ഞവർഷം നവംബറിലായിരുന്നു കാളിദാസിന്റെയും തരിണിയുടെയും വിവാഹനിശ്ചയം.
2021 ലെ ലിവാ മിസ് ദിവാ റണ്ണറപ്പായിരുന്ന താരിണി നീലഗിരി സ്വദേശിയാണ്. വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *